റിലീസിന് ഒരുങ്ങുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രം സച്ചിന്‍. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമേശ് പിഷാരടി , അജു വര്‍ഗീസ് തുടങ്ങി നിരവധി യുവ താരങ്ങള്‍ അണി നിരക്കുന്നു. ക്രിക്കറ്റ് പ്രേമവും അതിന്റെ പശ്ചാത്തലത്തില്‍ പ്രണയവുമൊക്കെ പങ്കു വെയ്കുന്ന ചിത്രമാണ് സച്ചിന്‍ .
ചിത്രത്തിന്റെ ടീസര്‍ നിവിന്‍ പോളിയാണ് പുറത്തു വിട്ടത്. ഇതിനോടകംപത്തു ലക്ഷം പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടിരിക്കുന്നത്. ശബരിമല വിഷയം കത്തി നില്‍ക്കുന്ന സമയത്ത് തത്വമസിയുടെ അര്‍ഥം തേടുന്ന സുഹൃത്തുക്കളെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്.
തത്വമസി വിവാദമായെങ്കിലും ടീസറിന് കാഴ്ചക്കാര്‍ കുറഞ്ഞില്ല. ജനങ്ങള്‍ ഏറ്റെടുത്തു എന്ന് തെളിയിക്കുന്നതാണ് ഈ പത്തുലക്ഷം കാഴ്ചക്കാര്‍. എസ്.എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ രചന. . അന്ന രാജനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.