മലയാളത്തിൽ ക്യൂട്ട് നായികമാരിൽ ഇന്നും ഒന്നാം സ്ഥാനത്താണ് നസ്രിയ നാസിം. വളരെ കുഞ്ഞിലെ തന്നെ മലയാള സിനിമയിൽ ഇടം പിടിച്ച നസ്രിയ മലയാളികളുടെ കണ്ണിലുണ്ണിയാണ്. മഞ്ച് സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്കൊക്കെ കൂടുതൽ പ്രിയങ്കരിയായി മാറി. വെറും 12 വയസിൽ മലയാളത്തിൽ എത്തി ഇന്നും 26 ആം വയസിലും മലയാളത്തിലെ പ്രധനനായികമാരിൽ ഒരാളായി നിലനിൽക്കുന്നു. ബാലതാരമായി അരങ്ങേറിയ നസ്രിയ കുട്ടിയായി തന്നെ 3 സിനിമകളിൽ അഭിനയിച്ചു. പളുങ്ക് കൂടാതെ മമ്മൂക്കയുടെ തന്നെ പ്രമാണി, മോഹൻലാൽ ശ്രീനിവാസൻ മുഖ്യവേഷങ്ങളിൽ എത്തിയ ഒരു നാൾ വരും എന്നീ ചിത്രങ്ങളാണ് ബാലതാരമായി നസ്രിയ ചെയ്ത സിനിമകൾ. 16 സിനിമകളിൽ ഇതിനോടകം നസ്രിയ തന്റെ അഭിനയ കഴിവ് തെളിയിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപാട് ആരാധകർ ഉള്ള നടിയാണ് നസ്രിയ. ഇനിയിപ്പോ തെലുങ്കിലും ഒന്ന് ശ്രമിക്കാൻ ഒരുങ്ങുകയാണ് നടി. നസീമുദീന്റെയും ബീനയുടെയും ആദ്യത്തെ മകളാണ് നസ്രിയ. അനിയൻ നവീൻ അമ്പിളി എന്ന ചിത്രത്തിൽ അഭിനയിച്ചു പ്രേക്ഷക പ്രീതി നേടിയ താരമാണ്.
2006 ൽ പളുങ്ക് എന്ന മമ്മൂക്ക ചിത്രത്തിലൂടെ കടന്ന് വന്ന നസ്രിയ പിന്നീട് 2013 ലാണ് സിനിമയിലേക് തിരിച്ചു വരുന്നത്. ബ്ലെസി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പളുങ്ക്. മമ്മൂട്ടി നായക വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രം താരത്തിനെ ശ്രദ്ധേയ ആക്കി. അതിനു ശേഷം മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചു വരുകയായിരുന്നു. രേവതി എസ്. വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാഡ് ഡാഡ്. ആദ്യ ചിത്രം പളുങ്കുലൂടെ മമ്മൂക്കയിൽ നിന്ന് തുടക്കംകുറിച്ച നസ്രിയ മമ്മൂക്കയുടെ വീട്ടിലെ സ്ഥിരം വ്യക്തിയാണ്. മമ്മൂക്കയുടെ മകൻ ദുൽഖറും നസ്രിയയും വലിയ കൂട്ടുകാരാണ്. ദുൽഖർ നസ്രിയയെ കുഞ്ഞി എന്നും നസ്രിയ ബം എന്നുമാണ് വിളിക്കാറ് എന്ന് ഇവർ മുന്നേ തന്നെ പറഞ്ഞിട്ടുണ്ട്. ഇരുവർക്കുമുള്ള കൂട്ട് ശരിക്കും ബാംഗ്ലൂര് ഡയസിൽ കാണാൻ സാധിക്കും. ദുൽഖറിന്റെ ഭാര്യ അമാലുമായും നസ്രിയ വല്യ കൂട്ടാണ്. കൂടെ അഭിനയിക്കുന്ന ഓരോരുത്തരോടും നല്ല സൗഹൃദം സൂക്ഷിക്കാറുള്ള വ്യക്തിയാണ് നസ്രിയ. നിവിൻ പോളി, പൃഥ്വിരാജ്, ധനുഷ്, എന്നിവരോടും കുടുംബത്തിനോടും സൗഹൃദം ഒരുപോലെ സൂക്ഷിക്കുനുണ്ട് നസ്രിയ.
ദുബായിൽ നിന്നും തിരുവനന്തപുരം സ്വദേശിനിയായ നസ്രിയ ക്രൈസ്റ്റ് നഗർ സ്കൂളിൽ പഠിച്ച്, മാർ ഇവാനിയോസിൽ നിന്ന് ബികോം ബിരുദ വിദ്യാർത്ഥിനി ആയിരുന്നു. ബികോം രണ്ടാംവർഷം പഠിക്കുന്നതിന്റെ ഇടയിലാണ് നടൻ ഫഹദ് ഫാസിലുമായി വിവാഹം നടന്നത്, അതുപോലെ ഇടയ്ക് വന്ന സിനിമ ഷൂട്ട് കാരണവും താരത്തിന് ബിരുദം പൂർത്തിയാക്കാൻ സാധിച്ചില്ല. 2014 ൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. കല്യാണത്തിന് ശേഷം നസ്രിയ കുറച്ച സെലെക്ടിവ് അയി മാറി എന്ന് തോന്നും. അതിനു ശേഷം അധികം സിനിമകളിൽ അഭിനയിചില്ല. അവതാരക, അഭിനേത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. സലാല മൊബൈൽസ്, ബാംഗ്ലൂർ ഡേയ്സ്, വരത്തൻ എന്നീ ചിത്രങ്ങളിലാണ് നസ്രിയ പാടീട്ടുള്ളത്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് കൂി ചുവടെടുത്തു വെച്ചിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സ്, വരത്തൻ എന്നീ സിനിമകളിൽ നസ്രിയ നിര്മാതാവുമായി. എല്ലാ മേഖലയിലും കൈ വച്ച് കഴിവ് തെളിയിച്ചു കഴിഞ്ഞു നസ്രിയ.
തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ താരം പുതിയ ഭാഷയിലേക്ക് കാലെടുത്തു വയ്ക്കാൻ ഒരുങ്ങുകയാണ്. ദീപാവലിക്ക് മുൻപായി ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം പ്രഖ്യാപിച്ച്തു നടി നസ്രിയ നസീം തന്നെയായിരുന്നു. തെലുങ്ക് താരം നാനി നായകനാകുന്ന നാനി 28 എന്ന ചിത്രത്തിലാണ് നസ്രിയ നസീം വേഷമിടുക. വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. എല്ലാ വിശേഷങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. നസ്രിയയുടെ നായക്കുട്ടി ഓറിയോയും എല്ലാവര്ക്കും ഇൻസ്റാഗ്രാമിലൂദ് സുപരിചിതമാണ്.