തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താരയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.അഭിനയുക്കുന്ന ഒരോ സിനിമയിലും തന്റെതായ വ്യക്തിമുന്ദ്ര പതിപിക്കാന്‍ താരത്തിനു കഴിഞ്ഞിട്ടും മുണ്ട്. മലയാളത്തിലും തമിഴിനും പുറമേ മറ്റു അന്യഭാക്ഷ ചിത്രങ്ങളും സജീവമാണ് താരം. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് നയന്‍താരയ്ക്ക് ലഭിക്കുന്ന ഉയര്‍ന്ന പ്രതിഫലം ആറു കോടി രൂപയാണ്. ഇപ്പോഴിതാ പത്തു കോടി വാഗ്ദാനവുമായി എത്തിയ പരസ്യ ചിത്രത്തോട് മുഖം തിരിച്ചിരിക്കുകയാണ് താരം. ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രത്തോടാണ് നയന്‍സ് നോ പറഞ്ഞിരിക്കുന്നത്.
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറിനെ തന്നെ തന്റെ പരസ്യത്തില്‍ ഇക്കുറി നായികയായി വേണമെന്നും പ്രതിഫലംപ്രശ്‌നമല്ലെന്നു ഉടമ അറിയിച്ചിരുന്നു. പക്ഷേ പ്രോജക്ടിനെ കുറിച്ച് കേട്ടതും താരം അഭിനയിക്കാന്‍ വിസമ്മതിച്ചു. തമിഴിലെ മുന്‍നിര നായികമാരൊക്കെ വസ്ത്രശാലയുടെ മോഡലുകളായി ഉടമയ്‌ക്കൊപ്പം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നയന്‍സിനെയും അവര്‍ സമീപിച്ചത്.
പരസ്യങ്ങളില്‍ അധികം കാണാത്ത മുഖമാണ് നയന്‍സിന്റേത്.അടുത്തിടെയാണ് താരം ഒരു പരസ്യത്തിലെത്തിയത്. അതിനു പിന്നാലെയാണ് വമ്പന്‍ ഓഫറുമായി വസ്ത്ര വ്യാപാരി രംഗത്തെത്തിയതും. തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ താനഭിനയിച്ച സിനിമ കണ്ടാല്‍ മതിയെന്നതാണ് നയന്‍സിന്റെ നിലപാട്.അതേസമയം വസ്ത്ര ശാല ഉടമയ്‌ക്കൊപ്പം അഭിനയിക്കുന്നത് തന്റെ നായികാപ്പട്ടത്തെ ബാധിക്കുമെന്ന് ഭയന്നാണ് താരം പിന്മാറിയതെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥീരികരണം ഇനിയും വന്നിട്ടില്ല.
അജിത്തിന്റെ നായികയായി എത്തിയ വിശ്വാസം ആയിരുന്നു 2019ലെ നയന്‍സിന്റെ ആദ്യ ചിത്രം. അതിനു പിന്നാലെ ഇരട്ട വേഷത്തില്‍ അയ്ര, മി. ലോക്കല്‍ എന്നീ ചിത്രങ്ങളും നയന്‍സിന്റേതായി റിലീസ് ചെയ്തു. നിലവില്‍ വിജയുടെ നായികയായി ബിജില്‍, രജനീകാന്തിനൊപ്പമുള്ള ദര്‍ബാര്‍ എന്നിവയാണ് റിലീസിനായി ഒരുങ്ങുന്ന ചിത്രങ്ങള്‍.