നദിയ മൊയ്തു എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ എന്ന പാട്ടായിരിക്കും. ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ നദിയ തിരിച്ചുവന്നത് കേരളത്തിലും തരംഗം സൃഷ്ടിച്ച എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മിയുടെ സെറ്റിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണിപ്പോള്‍ താരം.
വളരെ ഫ്രീയായി ഇടപെഴകുന്ന, നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മയും മകനുമായാണ് ഇരുവരും ചിത്രത്തില്‍ വേഷമിട്ടത്. തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് അത്ര പരചിതമല്ലാതിരുന്ന പ്രമേയമായതിനാല്‍ സിനിമ അന്നും ഇന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഈ സിനിമ ഇന്നുമോര്‍ക്കുന്നു. ഈ ടീം എനിക്കിന്നുമെന്റെ കുടുംബം പോലെയാണ്. ജയം രവിക്കും സംവിധായകന്‍ മോഹന്‍ രാജയ്ക്കുമൊപ്പം. എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി സെറ്റില്‍. ഒരുപാട് നാളത്തെ വലിയൊരു ബ്രേക്കിനു ശേഷം സിനിമയിലെ എന്റെ രണ്ടാം ഇന്നിങ്സിനു തുടക്കമിട്ട ചിത്രം...' നദിയ കുറിക്കുന്നു.
തമിഴകത്ത് ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി. 2004ല്‍ പുറത്തു വന്ന ചിത്രത്തില്‍ ജയം രവി, അസിന്‍ എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒപ്പം തന്നെ അതേ പ്രാധാന്യത്തില്‍ നടി നദിയാ മൊയ്തുവും ഒരു വേഷം ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. നദിയാ മൊയ്തുവിന്റെ മടക്ക സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ ജയം രവിയുടെ അമ്മയുടെ വേഷത്തിലായിരുന്നു നദിയാ മൊയ്തു എത്തിയത്.ചിത്രത്തില്‍ അസിന്‍ തോട്ടുങ്കല്‍ വേഷമിട്ടത് നായകന്‍ പ്രേമിക്കുന്ന മലയാളിപെണ്‍കുട്ടിയായാണ്. പ്രകാശ് രാജ്, വിവേക്, സുബ്ബരാജു, ഐശ്വര്യ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇവരെ ഒന്നും കൂടാതെ വിജയ് സേതുപതിയും അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബാലതാരമായി തുടക്കം കുറിച്ചതാണ് നസ്രിയ നസീം. അവതരണത്തില്‍ നിന്നും അഭിനേത്രിയിലേക്ക് ചുവടുമാറിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടുകയായിരുന്നു ഈ താരം. വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി എത്തിയപ്പോഴും സ്വീകാര്യത അതേ പോലെ നിലനിര്‍ത്തിയിരുന്നു താരം. സഹതാരങ്ങളുമായുള്ള നസ്രിയയുടെ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെടാറുണ്ട്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നസ്രിയ അഭിനയിച്ചിരുന്നു. ബാഗ്ലൂര്‍ ഡേയ്സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയുടെ ജീവിതത്തിലേക്ക് ഫഹദ് എത്തിയത്.
ട്രാന്‍സിലായിരുന്നു ഫഹദിനൊപ്പം നസ്രിയ വീണ്ടും ഒരുമിച്ച് എത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നസ്രിയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ഫഹദിന്റേയും ഓറിയോയുടെയുമൊക്കെ ചിത്രങ്ങളുമായി എത്തിയ നസ്രിയയെ അഭിനന്ദിച്ച് ഫര്‍ഹാനും എത്തിയിട്ടുണ്ട്. ഫഹദിന്റെ സഹോദരനായ ഫര്‍ഹാനും ഇതിനകം തന്നെ സിനിമയില്‍ വരവറിയിച്ച് കഴിഞ്ഞിട്ടുണ്ട്. എന്തൊരു ഫോട്ടോഗ്രഫി, താങ്കളുടെ ഫോട്ടോഗ്രഫി ടീച്ചര്‍ സംതൃപ്തനായിരിക്കുന്നു എന്ന കമന്റുമായാണ് ഫര്‍ഹാന്‍ എത്തിയത്.
ലോക് ഡൗണ്‍ കാലമായതിനാല്‍ ഫഹദും വീട്ടിലുണ്ട്. ഓറിയോയ്ക്കും ഫഹദിനുമൊപ്പമായി സമയം ചെലവഴിക്കുകയാണ് നസ്രിയ. ഫഹദാണ് നസ്രിയയ്ക്ക് ഓറിയോയെ സമ്മാനിച്ചത്. പൊതുവെ പട്ടിയെ പേടിച്ചിരുന്ന താന്‍ ആ സ്വഭാവം മാറ്റിയത് ഓറിയോയുടെ വരവിന് ശേഷമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. സിനിമാസെറ്റുകളിലും ഇടയ്ക്ക് ഓറിയോയെ നസ്രിയ ഒപ്പം കൂട്ടാറുണ്ട്. ഓറിയോ ബിസ്‌കറ്റിലെ പോലെയുള്ള കളറായതിനാലാണ് ഈ പേര് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു.
ഫഹദിനും സഹോദരന്‍ ഫര്‍ഹാനുമൊക്കെ പട്ടികളെ ഭയങ്കര ഇഷ്ടമാണ്. വിവാഹത്തിന് ശേഷവും തനിക്ക് പട്ടികളെ പേടിയായിരുന്നുവെന്ന് താരം പറയുന്നു. ആ പേടിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഓറിയോ വന്നതോടെയാണ് പേടി പോയത്. ഫഹദിന്റെ സഹോദരിയായ അമ്മുവായിരുന്നു ഈ പേര് തിരഞ്ഞെടുത്തതെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു.
anu • Now