ഏഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തില്‍ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവര്‍ത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ്. സീരിയലില്‍ വേദികയായി എത്തിയിരുന്നത് തമിഴ് താരം ശ്വേത വെങ്കട്ട് ആയിരുന്നു. എന്നാലിപ്പോള്‍ കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയിരിക്കയാണ് ശ്വേത. ശ്വേതയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.
മലയാളിയാണെന്നാണ് പലരും കരുതിയതെങ്കിലും ശ്വേത ഒരു മലയാളിയല്ല. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമാണ്. സാധാരണ സീരിയലില്‍ നാടനായി അഭിനയിക്കുന്നവര്‍ ജീവിതത്തില്‍ മോഡേണ്‍ ആയിരിക്കും എന്നാല്‍ കുടുംബവിളക്കില്‍ വേദികയെ അവതരിപ്പിച്ച ശ്വേത യഥാര്‍ഥ ജീവിതത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയാണ്. സീരിയലിലെ വേദിക മോഡേണായി വസ്ത്രം ധരിക്കുന്ന മേക്കപ്പില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ്. എന്നാല്‍ കുടുംബവിളക്കിലെ വേദികയെ കണ്ടു ശീലിച്ചവര്‍ ശ്വേതയെ നേരില്‍ കണ്ടാല്‍ അമ്പരക്കും. സീരിയലില്‍ അല്ലാതെ മേക്കപ്പില്‍ ശ്വേതയെ കാണാന്‍ ആകില്ല തായുമാനവന്‍ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. തമിഴില്‍ ശ്വേത അഭിനയിച്ച പൊന്‍മകള്‍ വന്താല്‍, ചിന്നതമ്പി തുടങ്ങിയ സീരിയലുകള്‍ വമ്പന്‍ ഹിറ്റായിരുന്നു.
സുഹൃത്തായ ശ്രീകാന്ത് ശ്രീനിവാസനെയാണ് ശ്വേത വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെയായിരുന്നു വിവാഹം നടന്നത്. വേദികയായി എത്തിയ ശ്വേതയെ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാലിപ്പോള്‍ ശ്വേത സീരിയലില്‍ നിന്നും പിന്‍മാറിയിരിക്കയാണ്. ലോക്ഡൗണിന് ശേഷമാണ് ശ്വേത സീരിയലില്‍ എത്താത്തത്. ചെന്നൈയില്‍ ആയത് തന്നെയാണ് ശ്വേത സീരിയലില്‍ നിന്നും മാറുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. തമിഴിലും സീരിയലുകളില്‍ വേഷമിടുന്നതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വരവും പോക്കും പ്രതിസന്ധിയിലായതോടെയാണ് ശ്വേത സീരിയലില്‍ നിന്നും പിന്‍മാറിയത്. ശ്വേതയുടെ തന്നെ മുഖസാദൃശ്യമുള്ള മറ്റൊരു നടിയമാണ് ഇപ്പോള്‍ വേദിക ആകുന്നതെങ്കിലും പഴയ വേദികയെ തിരിച്ചെത്തിക്കണണെന്നാണ് പ്രേക്ഷകരുടെ ആവശ്യം.