Latest News

ബന്ധു വഴി എത്തിയ ആലോചന; ചെറുക്കനും പെണ്ണും അടുപ്പത്തിലായി; മകളുടെ ആഗ്രഹത്തിന് അനുസരിച്ച്‌ നിക്കാഹ്; പിറന്നാള്‍ ആഘോഷം തര്‍ക്കമായി; പിന്നെ തൂങ്ങിമരണമെന്ന് ഭര്‍ത്താവിന്റെ മൊഴി; മരുമകന്‍ കൊലപ്പെടുത്തിയതെന്ന് ഉമ്മ; ആ മുറിയില്‍ കഞ്ചാവും എല്‍എസ്ഡി സ്റ്റാമ്ബും എംഡിഎംഎയും; ഷഹനയുടെ മരണത്തില്‍ മയക്കുമരുന്നിന്റെ മണവും

Malayalilife

ടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ പറയാനാവൂ എന്ന് പൊലീസ്.

വ്യാഴാഴ്ച ഷഹനയുടെ 22 ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്ന് ഭര്‍ത്താവ് സജാദ് പറഞ്ഞിരുന്നു. എന്നാല്‍ വരാന്‍ പതിവിലും നേരം വൈകി. ഇതിനെ ചൊല്ലി വാക്കുതര്‍ക്കം നടന്നതായും ഇതിന് ശേഷമാണ് ഷഹന തൂങ്ങിമരിച്ചെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഇന്നലെയായിരുന്നു പിറന്നാള്‍ എന്നത് വസ്തുതയാണ്.

'കഴിഞ്ഞ ലോക്ഡൗണില്‍ ഷഹന തമിഴ് സിനിമയില്‍ അഭിനിയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലിയും തര്‍ക്കം നടന്നിട്ടുണ്ട്. ഷഹന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയര്‍ കിട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് നിരവധി സിഗരറ്റ് കുറ്റിയും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദുരൂഹത മരണത്തില്‍ ഉണ്ടെന്ന സൂചനയാണ് പൊലീസും നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയില്‍ എടുത്തത്.

'ബന്ധുവഴിയാണ് ഇരുവരുടെയും കല്യാണാലോചന നടക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതിന് ശേഷം ഇരുവരും അടുപ്പത്തിലായി. ഷഹനയുടെ നിര്‍ബന്ധപ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോള്‍ ജോലിയൊന്നുമില്ല. ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടൊള്ളൂ. വീട്ടിലെത്തിയവരോടൊക്കെ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് സജാദ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. ഇതും ദുരൂഹമാണ്.

അതുകൊണ്ടു തന്നെ പൊലീസ് ജീപ്പിലാണ് ഷഹനയെ മെഡിക്കല്‍ കോളജിലെത്തിച്ചതെന്നും ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും കഴിഞ്ഞാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്ബില്‍ബസാറില്‍ വീട് വാടകയെക്കെടുത്ത് താമസിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണം നടത്തും.

മകളെ മരുമകന്‍ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ അമ്മയുടെ ആരോപണം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കാന്‍ ഭയമായിരുന്നു മകള്‍ക്കെന്നും അമ്മ വെളിപ്പെടുത്തി. ഷഹന മരിച്ച മുറിയില്‍ നിന്ന് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്ബ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്ന് എസിപി കെ സുദര്‍ശനന്‍ വ്യക്തമാക്കി. സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്ക്കും ലഹരി നല്‍കിയിരുന്നോ എന്നറിയാന്‍ രാസ പരിശോധന നടത്തും.

12.15നാണ് പൊലീസിന് മരണം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. നാട്ടുകാരോട് ഭാര്യ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് പറഞ്ഞത്. തൂങ്ങി മരിച്ചുവെന്ന് സജ്ജാദ് പറഞ്ഞത് പൊലീസിനോട് മാത്രമാണ്. മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ ഷഹനയുടെ പോസ്റ്റ്മോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഷഹനയുടേയും സജ്ജാദിന്റേയും വിവാഹം. വിവാഹത്തിന് ശേഷം കോഴിക്കോട് പറമ്ബില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

പരസ്യ ചിത്രങ്ങളിലും ചില തമിഴ് സിനിമകളിലും ഷഹന അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്ക് ഇട്ടിരുന്നതായും വിവരമുണ്ട്. ജനലഴിയില്‍ തൂങ്ങിയ നിലിയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ പറയാനാവൂ എന്ന് പൊലീസ്.

വ്യാഴാഴ്ച ഷഹനയുടെ 22 ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്ന് ഭര്‍ത്താവ് സജാദ് പറഞ്ഞിരുന്നു. എന്നാല്‍ വരാന്‍ പതിവിലും നേരം വൈകി. ഇതിനെ ചൊല്ലി വാക്കുതര്‍ക്കം നടന്നതായും ഇതിന് ശേഷമാണ് ഷഹന തൂങ്ങിമരിച്ചെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഇന്നലെയായിരുന്നു പിറന്നാള്‍ എന്നത് വസ്തുതയാണ്.

'കഴിഞ്ഞ ലോക്ഡൗണില്‍ ഷഹന തമിഴ് സിനിമയില്‍ അഭിനിയിച്ചിരുന്നു. ഇതിന്റെ പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലിയും തര്‍ക്കം നടന്നിട്ടുണ്ട്. ഷഹന ആത്മഹത്യചെയ്ത സ്ഥലത്ത് നിന്ന് പ്ലാസ്റ്റിക് കയര്‍ കിട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് നിരവധി സിഗരറ്റ് കുറ്റിയും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദുരൂഹത മരണത്തില്‍ ഉണ്ടെന്ന സൂചനയാണ് പൊലീസും നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയില്‍ എടുത്തത്.

'ബന്ധുവഴിയാണ് ഇരുവരുടെയും കല്യാണാലോചന നടക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതിന് ശേഷം ഇരുവരും അടുപ്പത്തിലായി. ഷഹനയുടെ നിര്‍ബന്ധപ്രകാരമാണ് പിന്നീട് വിവാഹം നടന്നത്. നേരത്തെ ഖത്തറിലായിരുന്ന സജാദിന് ഇപ്പോള്‍ ജോലിയൊന്നുമില്ല. ഷഹന തൂങ്ങിമരിച്ചതാണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടൊള്ളൂ. വീട്ടിലെത്തിയവരോടൊക്കെ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് സജാദ് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. ഇതും ദുരൂഹമാണ്.

അതുകൊണ്ടു തന്നെ പൊലീസ് ജീപ്പിലാണ് ഷഹനയെ മെഡിക്കല്‍ കോളജിലെത്തിച്ചതെന്നും ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും കഴിഞ്ഞാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്ബില്‍ബസാറില്‍ വീട് വാടകയെക്കെടുത്ത് താമസിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണം നടത്തും.

മകളെ മരുമകന്‍ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ അമ്മയുടെ ആരോപണം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിക്കാന്‍ ഭയമായിരുന്നു മകള്‍ക്കെന്നും അമ്മ വെളിപ്പെടുത്തി. ഷഹന മരിച്ച മുറിയില്‍ നിന്ന് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്ബ്, എംഡിഎംഎ എന്നിവ കണ്ടെത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്ന് എസിപി കെ സുദര്‍ശനന്‍ വ്യക്തമാക്കി. സജ്ജാദ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. ഷഹനയ്ക്കും ലഹരി നല്‍കിയിരുന്നോ എന്നറിയാന്‍ രാസ പരിശോധന നടത്തും.

12.15നാണ് പൊലീസിന് മരണം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. നാട്ടുകാരോട് ഭാര്യ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നാണ് പറഞ്ഞത്. തൂങ്ങി മരിച്ചുവെന്ന് സജ്ജാദ് പറഞ്ഞത് പൊലീസിനോട് മാത്രമാണ്. മരണത്തില്‍ ദുരൂഹത ഉള്ളതിനാല്‍ ഷഹനയുടെ പോസ്റ്റ്മോര്‍ട്ടം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഷഹനയുടേയും സജ്ജാദിന്റേയും വിവാഹം. വിവാഹത്തിന് ശേഷം കോഴിക്കോട് പറമ്ബില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

പരസ്യ ചിത്രങ്ങളിലും ചില തമിഴ് സിനിമകളിലും ഷഹന അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലത്തെ ചൊല്ലി സജ്ജാദുമായി വഴക്ക് ഇട്ടിരുന്നതായും വിവരമുണ്ട്. ജനലഴിയില്‍ തൂങ്ങിയ നിലിയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

model shanaha death special report

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക