കോവിഡ് 19 എല്ലാ മേഖലകളെയും രൂക്ഷമായി ബാധിച്ചിരിക്കയാണ്. ഏറ്റവുമധികം ബാധിച്ചത് അഭിനയ മേഖലയെ ആണെന്ന് പറയാം. ഷൂട്ടിങ്ങുകളൊക്കെ താത്കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നിരുന്നു. പിന്നീട് നിബന്ധനകളോടെ സീരിയല്‍ ഷൂട്ടിങ്ങുകള്‍ പുന രാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വലിയ വിശേഷങ്ങളാണ് ലോക്ഡൗണ്‍ സമയത്ത് സിനിമാ-സീരിയല്‍ മേഖലയില്‍ നിന്നും എത്തിയത്. നിരവധി താരവിവാഹങ്ങളാണ് ഈ സമയത്ത് ഉണ്ടായത്. ടെലിവിഷന്‍ രംഗത്തെ നിരവധി പേരാണ് വിവാഹിതരായത്.
മീര അനില്‍
ഏറ്റവും ഒടുവിലായി അവതാരക മീര അനിലിന്റെ വിവാഹമാണ് ആരാധകര്‍ ആഘോഷമാക്കിയത്. ലോക്ഡൗണ്‍ ആയതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തിരുവന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.തിരുവല്ല സ്വദേശിയായ ബിസിനസുകാരന്‍ വിഷ്ണുവായിരുന്നു മീരയെ ജീവിതസഖിയാക്കിയത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ കാലമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്.ജനുവരിയിലായിരുന്നു മീരയുടേയും വിഷ്ണുവിന്റേയും വിവാഹനിശ്ചയം നടന്നത്. ജൂണിലായിരുന്നു വിവാഹം തീരുമാനിച്ചത്. കൊവിഡ് പ്രതിസന്ധി കാരണം വിവാഹം നീണ്ടുപോവുകയായിരുന്നു.മാട്രിമോണിയല്‍ വഴിയാണ് ആലോചന വന്നതെന്നും പ്രണയവിവാഹമല്ല തന്റേതെന്നും മീര വ്യക്തമാക്കിയിരുന്നു.
പ്രദീപ് ചന്ദ്രന്‍
മീരയുടെ വിവാഹത്തിന് മുന്‍പത്തെ ഞായറാഴ്ചയായിരുന്നു നടനും ബിഗ്ബോസ് താരവുമായ പ്രദീപ് ചന്ദ്രന്റെ വിവാഹം. കറുത്ത മുത്ത് എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് പ്രദീപ് ചന്ദ്രന്‍. കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമ രാമചന്ദ്രനാണ് വധു. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന അനുപമയും പ്രദീപും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച ബന്ധത്തിലൂടെയാണ് വിവാഹിതരാവുന്നത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ വഴി വന്ന ആലോചനയാണ് അനുപമയെ പരിചയപ്പെടുന്നത്. ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് തന്നെ അനുപമയെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് വിവാഹം തീരുമാനിച്ചതെന്നും പ്രദീപ് പറഞ്ഞിരുന്നു. ബിഗ്ബോസ് താരങ്ങള്‍ ആഘോഷമാക്കിനിരുന്ന വിവാഹം വളരെ ലളിതമായിട്ടാണ് നടത്തിയത്.
പാര്‍വ്വതി വിജയകുമാര്‍
സീരിയല്‍ ആരാധകരെ ഞെട്ടിച്ച വിവാഹമായിരുന്നു ഏഷ്യാനെറ്റിലെ ഹിറ്റായി മുന്നേറുന്ന സീരിയല്‍ കുടുംബവിളക്കിലെ ശീതളിന്റേത്. ശീതളായി എത്തുന്ന ലോക്ഡൗണിലാണ് വിവാഹിതയായത്. സീരിയല്‍ നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാര്‍വതിയുടെ വിവാഹം വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരാധകരും ഇക്കാര്യമറിയുന്നത്. കുടുംബവിളക്ക് പരമ്പരയിലെ ക്യാമറമാന്‍ അരുണ്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്. കുടുംബവിളക്ക് സീരിയലില്‍ എത്തിയപ്പോഴാണ് പാര്‍വ്വതി അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. മൂന്നുമാസത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതര്‍ ആയത്.പ്രണയബന്ധത്തെക്കുറിച്ചു വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. വിവാഹത്തിനുശേഷമാണ് എല്ലാവരും അറിഞ്ഞതെന്നും വളരെ പെട്ടെന്ന് നടന്ന ചടങ്ങ് ആയിരുന്നതായും പാര്‍വതി മുന്‍പ് വ്യക്തമാക്കിയിരുന്നു.പാര്‍വ്വതി നര്‍ത്തകിയും പാട്ടുകാരിയും കൂടിയാണ്. തിരുവനന്തപുരമാണ് ഇവരുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മക്കളാണ് മൃദുലയും പാര്‍വ്വതിയും.
ലത സംഗരാജു
ലോകഡൗണില്‍ ആഘോഷമാക്കിയ മറ്റൊരു താരവിവാഹമാണ് നടി ലത സംഗരാജുവിന്റേത്. നീലക്കുയിലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലത പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കുന്നത്. അന്യഭാഷ നടിയാണെങ്കിലും ലത സംഗരാജു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. ഭാഷയുടെ പ്രശ്നം ഉണ്ടെങ്കിലും മികച്ച അഭിനയത്തിനൊപ്പം അതിന് ചേരുന്ന ഡബ്ബിംഗ് ശൈലിയുമൊക്കെയായിരുന്നു ലത സംഗരാജുവിന് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം. പരമ്പരാഗതമായ ആചാരാപ്രകാരമായിരുന്നു ലതയുടെയും സൂര്യന്റെയും വിവാഹം നടന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് ഒരു മാസം ആഘോഷിക്കുന്ന ചിത്രങ്ങളും ലത പുറത്ത് വിട്ടിരുന്നു.
അമല ഗിരീശന്‍
തിരുവനന്തപുരത്തുകാരായ ഗിരീശകുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശന്‍. സീരിയലിലെന്ന പോലെ അത്ര മോഡേണൊന്നമല്ലാത്ത സാധാരണക്കാരിയാണ് അമല. കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് അമലയും കുടുംബവും വര്‍ഷങ്ങളായി താമസിക്കുന്നത്. അച്ഛന്‍ കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്.
ലോക്ഡൗണിലായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് നിന്ന് തന്നെയുള്ള ക്യാമറമാന്‍ പ്രഭു ആയിരുന്നു വരന്‍. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. മലയാളത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്നാട് സ്വദേശിയാണ് പ്രഭു.
പ്രഭുവിന്റെ അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം. അമലയുടെ കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് കുടുംബസമേതം വര്‍ഷങ്ങളായി താമസിക്കുന്നത്
സ്വാതി നിത്യാനന്ദ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടി സ്വാതി നിത്യാനന്ദും ലോക്ഡൗണില്‍ വിവാഹിതയായ മറ്റൊരു താരമാണ്. നിരവധി ഹിറ്റ് സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിച്ചിരുന്ന പ്രതീഷ് നെന്മാറയായിരുന്നു വരന്‍. ലോക്ഡൗണ്‍ സമയമായതിനാല്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ശേഷം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം വിവാഹക്കാര്യം അറിയുന്നത
തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി.ഏഷ്യാനെറ്റിലെ ന്യൂ ഫേസ് ഹണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തതിലൂടെയാണ് സ്വാതി അഭിനയത്തിലേക്ക് എത്തുന്നത്. രണ്ടര വര്‍ഷമായി പ്രണയത്തില്‍ ആണ് ഞങ്ങള്‍. ഭ്രമണത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ഞങ്ങള്‍ കാണുന്നത്. പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു. തന്റെ ഭര്‍ത്താവ് വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ തന്നെയുള്ള ആളായത് കൊണ്ടുതന്നെ അഭിനയ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹത്തിനും അറിയാം. അതുകൊണ്ടുതന്നെ ഈ മേഖല ഉടന്‍ തന്നെ വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വാതി പറയുന്നു.അധികം ആരെയും അറിയിക്കാതെയാണ് വിവാഹം നടന്നത്. ലോക് ഡൗണ്‍ പ്രോട്ടോക്കോള്‍ പാലിച്ചു തന്നെയാണ് വിവാഹം കഴിച്ചത്. നെയ്യാറ്റിന്‍കര ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഭര്‍ത്താവ് പ്രതീക്ഷിന്റെ കുടുംബം പൂര്‍ണമായും പിന്തുണച്ചുവെന്നും എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക് അല്‍പം അഭിപ്രായ വ്യത്യാസം ഇപ്പോഴുമുണ്ടെന്നും അതൊക്കെ മാറുമെന്നാണ് പ്രതീക്ഷയെന്നും സ്വാതി പറയുന്നു. വര്‍ഷങ്ങളായി സീരിയല്‍ സീരിയല്‍ ഫീല്‍ഡില്‍ ഉളള ആളാണ് പ്രതീഷ് നെന്മാറ. എന്റെ മാതാവ് എന്ന പരമ്പരയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍മ്മ, കുപ്പിവള തുടങ്ങിയ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട.