മലയാളത്തിലെ ലേഡീസൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. വലിയൊരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോഴും തന്റെ താരപദവിക്ക് ഒരു മങ്ങലുമേല്‍പ്പിക്കാത്ത താരം മലയാളത്തിന് പുറമേ തമിഴകത്തും തന്റെ സാന്നിധ്യം അറിയിച്ചു. അസുരന്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷമായിരുന്നു തമിഴ് സിനിമയില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചത്.
ധനുഷ് നായകനായിട്ടെത്തിയ ഈ ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടി. നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയില്‍ പച്ചയമ്മാള്‍ എന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു മഞ്ജു. ചിത്രം വളരെയേറെ പ്രേക്ഷക പ്രശംസയും സാമ്പത്തീക വിജയവും നേടിയിരുന്നു.
ഇപ്പോഴിതാ തമിഴിന് പുറമേ കന്നഡത്തിലേക്ക് കൂടി മഞ്ജു അഭിനയിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കന്നഡ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ലൂസ് മാട ഫെയിം യോേഗഷിനൊപ്പമായിരിക്കും മഞ്ജു വാര്യരുടെ കന്നഡ അരങ്ങേറ്റമെന്നാണ് വിവരം.
അക്കട്ടക്കട്ട എന്നാണ് മഞ്ജു അഭിനയിക്കുന്നതായി പറയുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നാഗരാജ് സോമയാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസ് മാട യോഗി എന്നാണ് കന്നഡത്തില്‍ യോഗേഷ് അറിയപ്പെടുന്നത്. യോഗേഷിന്റെ അമ്മ വേഷത്തിലായിരിക്കും മഞ്ജു അഭിനയിക്കുന്നതെന്നാണ് സൂചന. യോഗേഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിടുന്നത്. അന്ന് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ജുവിന് പുറമേ വേറെയും മുന്‍നിരതാരങ്ങള്‍ അണിനിരക്കുന്നുണ്ടെന്നാണ് അറിയുന്നത്. കൊവിഡ് 19 കാരണം ലോക്ഡൗണ്‍ ആയതിനാല്‍ പുതിയ സിനിമകളുടെ കാര്യം പ്രതിസന്ധിയിലായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം മാറിയതിന് ശേഷം മഞ്ജുവിനെ നേരില്‍ കണ്ട് കഥ പറയാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ നാഗരാജ്. അതേ സമയം മഞ്ജുവോ നടിയുമായി അടുത്തവൃത്തങ്ങളോ വാര്‍ത്ത സ്ഥീരികരിച്ചിട്ടില്ല.