സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം! സിസ്റ്റര്‍ ഡോ. ലില്ലിയാനോടൊപ്പം വിളക്ക് തെളിയിച്ച് മമ്മൂട്ടി

Malayalilife
സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം!  സിസ്റ്റര്‍ ഡോ. ലില്ലിയാനോടൊപ്പം വിളക്ക് തെളിയിച്ച് മമ്മൂട്ടി

ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ സിസ്റ്റര്‍ ഡോക്ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതാണ് സൂപ്പര്‍സ്റ്റര്‍ മമ്മൂട്ടി.അദ്ദേഹത്തെ സ്വാഗതം ചെയ്ത എസ്ഡിഎഫ്‌ഐ പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ബീന മാധവത്ത്, 26 വര്‍ഷം മുന്‍പ് ആരംഭിച്ച സംഘടനയുടെ സ്ഥാപക പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ലില്ലിയാന്‍ താഴെ സദസ്സില്‍ ഇരിപ്പുണ്ടെന്നു പറഞ്ഞു. അപ്പോള്‍ സിസ്റ്റര്‍ എഴുന്നേറ്റ് എല്ലാവരെയും വണങ്ങി.

ഇതു ശ്രദ്ധിച്ച മമ്മൂട്ടി വിളക്കു തെളിക്കാന്‍ സമയമായപ്പോള്‍ സിസ്റ്ററെ വേദിയിലേക്കു ക്ഷണിക്കുകയായിരുന്നു, തന്നോടൊപ്പം ഉദ്ഘാടനത്തില്‍ പങ്കാളിയാകാന്‍. തിരിച്ചു പോകുമ്പോള്‍ സിസ്റ്ററിന്റെ സീറ്റിനടുത്തെത്തി സ്‌നേഹാന്വേഷണം നടത്താനും മറന്നില്ല. 

തന്റെ പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന എല്‍പി സ്‌കൂളിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  ബെംഗളൂരു വിവേക് നഗറില്‍ ഗൈനക്കോളജിസ്റ്റാണ് എണ്‍പത്തൊന്നുകാരിയായ സിസ്റ്റര്‍ ലില്ലിയാന്‍.


 

Read more topics: # mammootty doctor,# lilliyan
mammootty doctor lilliyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES