തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ചെയ്തിട്ടില്ല; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ

Malayalilife
 തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ചെയ്തിട്ടില്ല; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ

ലിക്കല്ലില്‍ കയറി നിന്നുകൊണ്ട് മാറാല അടിക്കുന്ന ക്ഷേത്രജീവനക്കാരന്റെ ചിത്രം വൈറലായി മാറിയതിനു പിന്നാലെയാണ് നിരവധി ആളുകള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. സംഭവത്തില്‍ നടി ലക്ഷ്മി പ്രിയ പങ്ക് വച്ച കമന്റ് വൈറല്‍ ആയിരുന്നു. 'ബലിക്കല്ലില്‍ അറിയാതെ ചവിട്ടിയാല്‍ പോലും തൊട്ട് തൊഴാനായി വീണ്ടും ഒന്നു കൂടി തൊടരുത് എന്നല്ലേ പ്രമാണം. ഈ നാറി ഇനി അധിക ദിവസമില്ല. ഇവന്റെ സമയം അടുത്തു അവന്‍ അത് ഇരന്നു വാങ്ങി', എന്നായിരുന്നു ലക്ഷ്മിയുടെ കമന്റ്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. നിരവധി പേരാണ് ലക്ഷ്മി.ുടെ കമന്റിന് മറുപടിയുമായി എത്തിയത്. ഒരു സെലിബ്രിറ്റി ഇത്തരത്തില്‍ ഒരു കമന്റ് ഇട്ടതിനെ എല്ലാവരും വിമര്‍ശിക്കുകയായിരുന്നു. 
 നടി രേവതി സമ്പത്ത് ഉള്‍പ്പെടെ നിരവധി ആളുകളാണ് ലക്ഷ്മിക്ക് മറുപടി നല്‍കി രംഗത്ത് വന്നത്. ഇതിനു പിന്നാലെ തന്നെ വിമര്‍ശിച്ചവരുടെ പേരെടുത്തു പറയാതെ ആക്ഷേപം ഉന്നയിച്ചുകൊണ്ട് ലക്ഷ്മി പ്രിയ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടയാണ് ലക്ഷ്മിയുടെ പ്രതികരണം. 

ലക്ഷ്മി പ്രിയയുടെ കുറിപ്പ്

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച്ച് ആരാധകര്‍ എന്ന തലക്കെട്ടോടെ ഒരു ഓണ്‍ലൈന്‍ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിക്കാന്‍ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാന്‍സ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതില്‍ തുറന്നു കൊടുക്കുകയോ ചുംബന സമരത്തില്‍ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വില്‍പ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗര്‍ഭാവസ്ഥയില്‍ ഉള്ള നഗ്ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയില്‍ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തില്‍ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആര്‍ത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങള്‍ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതുകയോ സ്വര്‍ണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.

പകരം എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്. ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാന്‍ അനുവദിക്കുകയുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത് പോലെ തന്നെ ആണ് എനിക്കും.ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്സ് അടയ്ക്കുന്ന ആള്‍. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആള്‍. അഭിമാനം അടിയറവു വയ്ക്കാത്ത ആള്‍. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരില്‍ ഒരാള്‍. നിര്‍ത്തട്ടെ, എന്ന് ലക്ഷ്മി പ്രിയ ഒപ്പ്.

lekshmipriya responds on social media comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES