മലയാളത്തില്‍ നിന്നു തമിഴിലെത്തി സൂപ്പര്‍നായികയായി മാറിയ നടിയാണ് നയന്‍താര. ലേഡീ സൂപ്പര്‍സ്റ്റാര്‍ ആണെന്നാണ് താരം ഇപ്പോള്‍ അറിയപ്പെടുന്നത്. വമ്പന്‍ പ്രതിഫലമാണ് നയന്‍താര തന്റെ ചിത്രങ്ങള്‍ക്ക് വാങ്ങുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പ്രതിഫലങ്ങള്‍ക്ക് ഇരട്ടിയാണ് നയന്‍സ് വാങ്ങുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എത്തുന്നത്.
നായകന്റെ നിഴലായി ഒതുങ്ങുന്ന കഥാപാത്രങ്ങള്‍ ഇപ്പോള്‍ നയന്‍താര സ്വീകരിക്കാറില്ല. സ്ത്രീ കേന്ദ്രീകൃതവും ശക്തവുമായിരിക്കകണം തന്റെ കഥാപാത്രമെന്ന് നയന്‍സിന് നിര്‍ബന്ധമുണ്ട്. അത്തരം ഒരു കഥാപാത്രവുമായി ആരെങ്കിലും എത്തിയാല്‍ തന്നെ നിര്‍മ്മാതാവിന്റെ പോകറ്റ് കീറുന്ന പ്രതിഫലമാണ് നയന്‍താര ആവശ്യപെടുന്നത്. ഇനി ചിത്രത്തില്‍ അഭിനയിച്ചാലോ അഭിനയം മാത്രമാണ് തന്റെ ജോലി. പ്രമോഷനൊന്നും വിളിക്കരുതെന്നാണ് താരത്തിന്റെ നിലപാട്.
ഉയര്‍ന്ന പ്രതിഫലം നിര്‍മ്മാതാക്കളില്‍ നിന്ന് കൈ പറ്റുന്നതിനാല്‍ പലരും താരത്തെ വെച്ച് സിനിമ ചെയ്യാന്‍ താല്പര്യപ്പെടുന്നില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാധാരണ ഷൂട്ടിംഗ് കഴിഞ്ഞാല്‍ തന്റെ ജോലി തീര്‍ന്നെന്നമട്ടില്‍ പിന്നീട് ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളിലൊന്നും നയന്‍താര ശ്രദ്ധകൊടുക്കാറില്ല. ചിരഞ്ജീവി നായകനായെത്തിയ 'സെയ് റാ നരസിംഹ റെഡ്ഡി'യില് ആറ് കോടിക്ക് മുകളിലാണ് നയന്‍താര പ്രതിഫലം വാങ്ങിയത്. നമ്മുടെ മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലും നാലു കോടിക്ക് താഴെയാണ് പ്രതിഫലമുള്ളപ്പോഴാണ് നയന്‍താര എല്ലാവര്‍ക്കും മേലെ ചോദിച്ചുവാങ്ങുന്നത്.
'സെയ് റാ നരസിംഹ റെഡ്ഡി'യുടെ പ്രൊമോഷന് പരിപാടികളില് താരം പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഇത്രയും പണം നല്‍കി നയന്‍താര വേണ്ടെന്ന നിലപാടിലേക്കാണ് നിര്‍മ്മാതാക്കളുടെ പോക്ക്. സൂപ്പര്‍താരങ്ങളുടെ പിന്‍ബലം ഇല്ലാതെ തന്നെ നയന്‍താര തന്റെ സിനിമകള്‍ ബോക്‌സോഫീസ് സൂപ്പര്‍ ഹിറ്റാക്കുന്നു. അതിനൊപ്പം ചില ബിഗ് ബജറ്റ് ചിത്രങ്ങളും നയന്‍ കരാറ് ചെയ്യുന്നുണ്ട്. വിഘ്‌നേശ് ശിവന്‍ ആദ്യമായി നിര്മ്മിക്കുന്ന ചിത്രം 'നേട്രികണ്‍, ആര്‍ ജെ ബാലാജി ഒരുക്കുന്ന 'മൂക്കുത്തി അമ്മന്‍' എന്നിവയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ചിത്രമാകട്ടെ രജനികാന്തിനൊപ്പമുള്ള 'ദര്‍ബാര്‍' ആണ്. അതേസമയം അടുത്തിടെയായി പുറത്തിറങ്ങുന്ന സിനിമകളൊന്നും വിചാരിച്ചത്ര പോലെ വിജയിക്കാത്തതില് താരം അസ്വസ്ഥയാണെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിഫലത്തില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് നടി ഒരുക്കമാണെന്നുള്ള രീതിയിലുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകളുമുണ്ട്. ..അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിക്കുന്നതെങ്കില് പ്രതിഫലം കുറയ്ക്കാന് തയ്യാറാണ് താനെന്നുള്ള മട്ടിലാണ് ഇത്.. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കില് പ്രതിഫലത്തില് ഇനി കടുംപിടുത്തമില്ലെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ട് എത്തുന്നു.