Latest News

42ാം വയസ്സില്‍ 20 കാരിയുടെ ചുറുചുറിക്കും ലുക്കും; മഞ്ജുവാര്യരുടെ സൗന്ദര്യത്തിന് പിന്നില്‍ ചിട്ടയായ ഭക്ഷണവും വ്യായാമ ശീലങ്ങളും; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍

Malayalilife
42ാം വയസ്സില്‍ 20 കാരിയുടെ ചുറുചുറിക്കും ലുക്കും; മഞ്ജുവാര്യരുടെ സൗന്ദര്യത്തിന് പിന്നില്‍ ചിട്ടയായ ഭക്ഷണവും വ്യായാമ ശീലങ്ങളും; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍

ലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ പുതിയ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ നിറഞ്ഞ് നിന്നത്. പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ ലൊക്കേഷനിലേക്ക് വരുന്ന മഞ്ജുവിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള എന്‍ട്രിയുടെ വീഡിയോ ദ പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പങ്കുവച്ചത്. കറുത്ത ടീ ഷര്‍ട്ടും മിലിട്ടറി ഗ്രീന്‍ പാന്റ്സുമാണ് മഞ്ജുവിന്റെ വേഷം. കൂളിങ് ഗ്ലാസും മാസ്‌കും ധരിച്ച് വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങി വരുകയാണ് മഞ്ജു വീഡിയോയില്‍. റേഞ്ചര്‍ റോവറിലാണ് മഞ്ജു വന്നിറങ്ങുന്നത്. 42 കാരിയായ മഞ്ജു തന്നെയാണോ ഇതെന്നാണ് വീഡിയോ കണ്ടവര്‍ അന്തംവിട്ടത്. സോഷ്യല്‍ മീഡിയ ആകമാനം ചിത്രം നിറഞ്ഞു. മഞ്ജുവിന്റെ ഡയറ്റും വ്യായമവും ജീവിത രീതിയുമൊക്കെയാണ് താരത്തിന്റെ ഫിറ്റ്നസ്സിനു പിന്നില്‍.  

നീണ്ട് തിങ്ങി നിറഞ്ഞ മുടിയുമായി മലയാളത്തിന്റെ ഭാഗ്യതാരമായി നിറഞ്ഞ മഞ്ജുവിന്റെ മടങ്ങിവരവിലെ രൂപ മാറ്റം ആരാധകരെ തെല്ല് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ സൗന്ദര്യത്തിലും അഭിനയത്തിലും മടങ്ങി വരവിലും ഒരുപടി മുന്നിലാണ് മഞ്ജു.നാടന്‍ വസ്ത്ര ധാരണ രീതികളാണ് മഞ്ജുവിന് കൂടുതല്‍ ഇണങ്ങുന്നത് എന്ന് ആവര്‍ത്തിച്ചു പറഞ്ഞവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞവരെല്ലാം പിന്നീട്, മഞ്ജുവിന് എല്ലാ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുമെന്ന് അവര്‍ പോലുമറിയാതെ അംഗീകരിച്ചു. അതാണ് ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോയും തെളിയിച്ചത്. ഏറെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്നപ്പോള്‍ സൗന്ദര്യത്തിന്റെ മാറ്റ് കുറയുകയോ അമിത വണ്ണമെന്ന പ്രശ്നമോ മഞ്ജുവിന്റെ കാര്യത്തില്‍ ഉണ്ടായില്ല.  പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് മഞ്ജുവിന്റെ ഓരോ പുതിയ നീക്കങ്ങളും. പ്രായം 40 കഴിഞ്ഞെങ്കിലും അമിത വണ്ണമില്ലാതെ ഇത്രയും മനോഹരമായിരിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല.

ധാരാളമായി ശുദ്ധ ജലം കുടിയ്ക്കുന്ന ഒരാളാണ് മഞ്ജു വാരിയര്‍. മറ്റ് ആഹാരങ്ങള്‍ കുറച്ചു കൊണ്ട് ഒരുപാട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് താരം പല വേദികളിലും പറഞ്ഞിട്ടുണ്ട്. മധുരം ചേര്‍ത്ത ജ്യൂസുകളോ പാക്ക് ചെയ്തു വരുന്ന പാനീയങ്ങള്‍ക്കോ ഇവിടെ സ്ഥാനമില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ അല്പം വെള്ളം കുടിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഊര്‍ജ്ജം പകരാനും സഹായിക്കും.

പഴങ്ങളും പച്ചക്കറികളും: വേവിച്ച ഭക്ഷണങ്ങളെക്കാള്‍ വേവിക്കാത്ത പച്ചക്കറികളും പല തരം പഴങ്ങളുമൊക്കെയാണ് താരത്തിന്റെ മെനുവില്‍ കൂടുതലായി ഉള്‍പ്പെടുന്നത്. ഇത് തന്നെ കലോറി കുറഞ്ഞ ഇനങ്ങളാണ് ധാരാളമായി കഴിക്കുന്നത്. വര്‍ഷങ്ങളായി ഈ ശീലം തുടരുന്നത് ശരീരത്തില്‍ നല്ല മാറ്റം ഉണ്ടാക്കാന്‍ കാരണമാകും. പഴങ്ങളും  പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നത് മറ്റ് ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കാന്‍ സഹായകമാകുന്നതിനാല്‍ അമിത വണ്ണത്തിന് ചെറിയ സാധ്യത പോലുമില്ല.

ഷൂട്ടിങ് തിരക്കുകളില്‍ ആകുമ്പോള്‍ മാത്രമാണ് മഞ്ജു വീട്ടിലെ ഭക്ഷണം ഒഴിച്ചു നിര്‍ത്തുന്നത്. മറ്റ് സമയങ്ങളിലെല്ലാം വീട്ടിലെ ഭക്ഷണം തന്നെ കഴിക്കാനായി ശ്രദ്ധിക്കും. യാത്രകളിലും വീട്ടിലുണ്ടാക്കിയ ഭക്ഷണം കൈയില്‍ കരുതാനായി ശ്രദ്ധിക്കാറുണ്ട്. വേറെ മാര്‍ഗ്ഗമില്ലെങ്കില്‍ മാത്രം പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുക എന്നതാണ് രീതി. ജങ്ക് ഫുഡുകളോടും മറ്റ് സംസ്‌കരിച്ച ഭക്ഷണങ്ങളോടും താരത്തിന് തീരെ പ്രിയമില്ല. അവയെല്ലാം അനാരോഗ്യകരമാണ് എന്നതിനാല്‍ കഴിവതും ഇത്തരം ഭക്ഷണ സാധനങ്ങള്‍ ഒഴിച്ചു നിര്‍ത്തും. അമിത വണ്ണത്തിന് കാരണമാകുന്ന ആഹാരം സാധനങ്ങളില്‍ പ്രധാനികളാണ് ഇവ.മധുര പലഹാരങ്ങളോടും മധുരത്തോടും പ്രിയമില്ലാത്ത പ്രകൃതമാണ് താരത്തിന്റേത്. എണ്ണയില്‍ വറുത്തെടുത്ത ആഹാര സാധനങ്ങളോടും അകലം പാലിക്കാറുണ്ട്. ഇതെല്ലാം വല്ലപ്പോഴും മാത്രം എന്നതാണ് രീതി. കഴിവതും ഒഴിവാക്കും. ശരീരത്തില്‍ കൊഴുപ്പ് കൂടാന്‍ മധുരവും എണ്ണയും കാരണമാകും.

ഷൂട്ടിങ്ങിന് വേണ്ടി മാത്രമാണ് താരം മേക്കപ്പ് കൂടുതലായി ഉപയോഗിക്കുന്നത്. ചെറിയ ചടങ്ങുകള്‍, യാത്രകള്‍ തുടങ്ങിയ മറ്റ് സമയങ്ങളില്‍ മേക്കപ്പ് ഒഴിവാക്കുന്നതാണ് രീതി. എല്ലായ്പോഴും അമിതമായ മേക്കപ്പ് ചെയ്യുന്നത് മുഖ ചര്‍മത്തെ ദോഷകരമായി ബാധിയ്ക്കും. ആഴ്ചയില്‍ രണ്ട് ദിവസം മുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കും. ഈ ദിവസങ്ങളില്‍ എണ്ണ പുരട്ടി മസാജ് ചെയ്ത് കൊടുക്കാറുണ്ട്, ഇത് മുടി വളര്‍ച്ചയ്ക്ക് മികച്ച വഴിയാണ്.അത്യാവശ്യത്തിന് മാത്രം ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നതാണ് താരത്തിന്റെ രീതി. കൂടുതല്‍ സമയം ഇതിനായി ചെലവഴിക്കാറില്ല. എന്നാല്‍ സൗന്ദര്യം നിലനിര്‍ത്തുകയെന്നത് സിനിമയുടെ ഭാഗമാണ്, അതിനാല്‍ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കായി മാത്രം പാര്‍ലറുകളെ സമീപിക്കും. മറ്റ് സമയങ്ങളില്‍ വീട്ടില്‍ വെച്ചുള്ള ചില പൊടിക്കൈകള്‍ മാത്രം .

എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ നൃത്തം ചെയ്യും. ഇങ്ങനെ രണ്ട് മണിക്കൂര്‍ നൃത്തം ചെയ്യുന്നതിലൂടെ അനാവശ്യ കലോറി എരിച്ചു കളയാനാകും. ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ നൃത്തത്തിന് വലിയ പങ്കുണ്ട്.ആരോഗ്യത്തിനായി യോഗയും മെഡിറ്റേഷനും ചെയ്യാന്‍ താരം സമയം കണ്ടെത്താറുണ്ട്. നൃത്തം പോലെ തന്നെ ഇതും പതിവാണ്. നല്ല ഒതുക്കവും വഴക്കവുമുള്ള ശരീരം ലഭിക്കുന്നതിന് യോഗ അഭ്യസിക്കുന്നത് സഹായിക്കും.

ആരോഗ്യത്തിനും സൗന്ദര്യത്തിനുമുള്ള ലളിതമായ സമവാക്യമാണ് ഉറക്കം. എത്ര തിരക്കിനിടയിലും കൃത്യമായി ഉറങ്ങാന്‍ സമയം കണ്ടെത്താറുണ്ട്. ഇതും ഫിറ്റ്നസിന് പ്രധാനമാണ്. ഉറക്കം കുറയുന്നത് അമിത വണ്ണമുണ്ടാക്കുകയും സൗന്ദര്യം കുറയ്ക്കുകയും ചെയ്യും.
ശരാശരി മെനു: താരത്തിന്റെ ഒരു ദിവസത്തെ ശരാശരി മെനു ഇങ്ങനെയാണ്: പ്രഭാത ഭക്ഷണമായി പഴങ്ങള്‍. ഉച്ച ഭക്ഷണത്തിനായി ബ്രൗണ്‍ ബ്രെഡും പച്ചക്കറി സലാഡുകളും. (ഗോതമ്പ് ഉപയോഗിച്ച് തയ്യാറാക്കുന്നത്) മൈദ കൊണ്ടുള്ള സാധാരണ ബ്രെഡ് അമിത വണ്ണത്തിന് കാരണമാകും. രാത്രിയില്‍ പച്ചക്കറി സൂപ്പുകള്‍. ലഹരി ഉത്പന്നങ്ങളോ രാസവസ്തുക്കള്‍ ചേര്‍ത്ത വിപണിയിലെ മറ്റ് പാനീയങ്ങളോ ഉപയോഗിക്കാറില്ല എന്നതും നല്ല ശരീരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ശീലങ്ങളാണ്.

Read more topics: # lady super star,# manju warrier,# fitness
lady super star manju warrier fitness tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES