ഭരതന്റെ രതിനിര്‍വേദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന താരമാണ് നടനും ഗായകനും ഡബ്ബിങ് ആരട്ടിസ്റ്റുമായ കൃഷ്ണചന്ദ്രന്‍. 40ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു കഥാപാത്രത്തെ വെള്ളിത്തിരയിലഭിനയിച്ച താരം ഇപ്പോഴും പപ്പുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പപ്പുവിനെ അവതരിപ്പിച്ചതോടെ അന്നത്തെ കൌമാരക്കാരുടെ ആവേശമായി കൃഷ്ണചന്ദ്രന്‍ മാറിയിരുന്നു. ഇപ്പോള്‍ മദ്ധ്യവയസില്‍ നിന്നും വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്ന കൃഷ്ണചന്ദ്രന്‍ താന്‍ എങ്ങനെയാണ് ജയഭാരതിയുമായി ഇഴുകിചേര്‍ന്ന് അഭിനയിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കയാണ്.
തന്റെ പതിനേഴാം വയസില്‍ കൃഷ്ണചന്ദ്രന്‍ ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം. ജൂലൈ 30 ന് ഭരതന്‍ വിടപറഞ്ഞ് 21 വര്‍ഷങ്ങള്‍ തികയുമ്പോള അദ്ദേഹത്തോടൊപ്പം പ്രവരത്തിച്ച ഓരമകള്‍ പങ്കുവയ്ക്കുകയാണ് കൃഷ്ണചന്ദ്രന്. മാതൃഭുമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്നത്തെപോലെ ഓഡിഷനില്ലെങ്കിലും തന്നെ അത്തരം പ്രക്രിയയിലൂടെയാണ് ഭരതന് കണ്ടെത്തിയത് എന്നാണ് കൃഷ്ണചന്ദ്രന്‍ പറയുന്നത്. പ്രിഡിഗിരിക്ക് പഠിക്കുമ്പോഴാണ് ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. മറ്റൊരു പയ്യനും കൂട്ടത്തിലുണ്ടായിരുന്നു,. ആരെ തിരഞ്ഞെടുത്താലായിരിക്കും നന്നാകുക എന്നറിയാന്‍ ചെറിയ ഒരു ഒഡീഷന പോലെ നടത്തി. അങ്ങനെ കൃഷ്ണചന്ദ്രന് നറുക്കു വീണു. അന്ന് ഭരതേട്ടന ക്ൃഷ്ണനോട് പറഞ്ഞത് നിന്നെ തിരഞ്ഞെടുത്തത് നീ ഗംഭീര പ്രകടനം കാഴ്ച വച്ചതുകൊണ്ടല്ല, മറ്റേ പയ്യന്‍ന നിന്നേക്കാള മോശമായി ചെയ്തതു കൊണ്ടാണ് എന്നായിരുന്നു.
ആദ്യമായിട്ടാണ് കാമറയ്ക്ക് മുന്നിലെങ്കിലും അതിന്റെ പേടിയില്ലായിരുന്നത് ഭരതന്റെ പരിശീലനം കൊണ്ടാണെന്ന് കൃഷ്ണന്‍ പറയുന്നു. തുടക്കത്തില്‍ കുട്ടികളുടെ കളിയും കുസൃതിയുമൊക്കെയാണ് ഷൂട്ട് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷമാണ് ജയഭാരതി വരുന്നത്. സിനിമ തുടങ്ങിയ സമയത്ത് നായിക ആരാണെന്ന് തീരുമാനിച്ചിരുന്നില്ല. ജയഭാരതിയുടെ പേരിനൊപ്പം തന്നെ ലക്ഷ്മിയുടെ പേരും കേട്ടിരുന്നു. ഒടുവിലാണ് ജയഭാരതിയാണ് നായിക എന്നറിയുന്നത്. ജയഭാരതി വന്ന സമയത്ത് മരത്തില നിന്ന് പക്ഷിയുടെ മുട്ടയെടുക്കുന്ന രംഗമൊക്കെയാണ് ആദ്യം ചിത്രീകരിച്ചത്. എന്നാല അടുത്തിഴകി അഭിനയിക്കേണ്ടി വന്ന സമയം വന്നപ്പോള തനിക്ക് പേടിയുണ്ടായിരുന്നു. ജയഭാരതിയെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. ഔട്ട് ഡോര്‍ ഷൂട്ടായിരുന്നു. നാട്ടുകാര മുഴുവന നോക്കി നിലക്കുമ്പോള്‍ ജയഭാരതിയെ കെട്ടിപിടിക്കാന്‍ പേടി തോന്നി. ഇത്രയും വലിയ നടി, താന്‍ എങ്ങനെ കെട്ടിപ്പിടിക്കും, അവരക്ക് എന്തു തോന്നും എന്ന ചിന്തകളൊക്കെയായിരുന്നു. എങ്കിലും ഭരതന്‍ കളിയാക്കി കളിയാക്കി തന്റെ ചമ്മലും പേടിയും മാറ്റിയെടുത്തെന്നും. ഭരതേട്ടനും പത്മരാജേട്ടനും നലകിയ ധൈര്യത്തിന്റെ പുറത്താണ് താന അഭിനയിച്ചതെന്നും കൃഷ്ണചന്ദ്രന്‍ പറയുന്നു..
അതുപോലെ രതിനിരവേദത്തിലെ നായകന്‍ എന്ന മേലവീലാസം തന്നെ സംബന്ധിച്ച് അഭിമാനമാണ്. ഒരിക്കല പോലും അതോര്‍ത്ത് വിഷമം തോന്നിയിട്ടില്ല. അത്രയും ചെറിയ പ്രായത്തില തന്നെ അങ്ങനെയൊരു ചിത്രത്തില അഭിനയിക്കാന സാധിച്ചത് എന്നെ സംബന്ധിച്ച വലിയ കാര്യമായിരുന്നു. ഇന്നും ജനങ്ങള രതിനിരവേദത്തെയും കുറിച്ചും പപ്പുവിനെ കുറിച്ചും സംസാരിക്കുന്നത് എനിക്കതിയായ സന്തോഷമുണ്ടെന്നും കൃഷ്ണചന്ദ്രമ്ഡ പറയുന്നു.