Latest News

ഷാരൂഖാന്റെ കൂടെയും ലാലേട്ടന്റെ കൂടെയും അഭിനയിച്ച കർണന് യാത്ര; സിനിമയിലെ താരമായിരുന്ന ആന ചരിഞ്ഞു

Malayalilife
 ഷാരൂഖാന്റെ കൂടെയും ലാലേട്ടന്റെ കൂടെയും അഭിനയിച്ച കർണന് യാത്ര; സിനിമയിലെ താരമായിരുന്ന ആന ചരിഞ്ഞു

ന പ്രേമികളുടെ പ്രിയങ്കരനായിരുന്ന മംഗലാംകുന്ന് കർണൻ ചരിഞ്ഞു. തൃശൂർ പൂരം ഉൾപ്പെടെയുള്ള പ്രമുഖ ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു കർണന് അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു ആന ചരിഞ്ഞത്. വിവിധ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന കർണൻ  ഹൃദയാഘാതമൂലമാണ് ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് അധികൃതരെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയുടൻ ഇന്ന്  ഉച്ചയോടെ സംസ്കാരം വാളയാര്‍ വനത്തില്‍ നടക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ആറ്റാശ്ശേരി നാരായണനാണ് കർണന്റെ പാപ്പാന്‍. മലയാളത്തിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ച ഒരു താരം കൂടിയാണ് കർണൻ.

2019 മാര്‍ച്ചിലാണ് മംഗലംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. വടക്കന്‍ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം വിജയിച്ചിരുന്നു. വാരാണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തില്‍ എത്തുന്നത്. ഉത്സവം മാത്രമല്ല സിനിമയിലും താരമാണ് കർണൻ എന്ന് എല്ലാവർക്കുമറിയാം. മലയാള സിനിമയില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലും മംഗലാംകുന്ന് കര്‍ണന്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ നരസിംഹം, ജയറാം നായകനായ കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍ തലപൊക്കത്തോടെ നിന്നു. കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കര്‍ണന്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍ ചിറക്കല്‍ കാളിദാസനും മാറ്റ് ഒട്ടനവധി ആനകളുമുണ്ടായിരുന്നു. പ്രീതി സിന്റെയും ഷാരൂഖ് ഖാനുമായിരുന്നു ആ ഗാനരംഗത്തില്‍ അഭിനയിച്ചത്. കഴിഞ്ഞ ദിവസം പ്രീതി സിന്റ ഫേസ്ബുക്കിൽ ഈ സിനിമയിലെ ആനകളുടെ കൂടെയുള്ള ചിത്രം പങ്കുവച്ചിട്ടുണ്ടായിരുന്നു. നരസിംഹത്തിലെ പ്രധാന സീനുകളിൽ തലയെടുപ്പോടെ നിൽക്കുന്ന കർണ്ണനെ നമുക്കു കാണാൻ കഴിയും.

കർണ്ണന് അനുശോചനവുമായി നിരവധി താരങ്ങൾ പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്. സിനിമ താരങ്ങളുടേത് പോലെ സംസ്ഥാനത്ത് കർണന് ഫാൻസ് അസോസിയേഷൻസുമുണ്ട്. 1991ലാണ് കര്‍ണന്‍ കേരളത്തിലേക്ക് വരുന്നത്. ആദ്യം നാണുഎഴുതച്ചന്‍ ഗ്രൂപ്പിലായിരുന്നു. നാണുഎഴുതച്ചന്‍ ഗ്രൂപ്പില് നിന്നും പേരുകേട്ട ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്റെ കൈകളിലേയ്ക്ക്. പിന്നീട് ഹരിയുടെ പരിചരണത്തില്‍. അവിടെ നിന്ന് മംഗലാംകുന്ന് ആനത്തറവാട്ടിലേക്ക്. ഇങ്ങനെയായിരുന്നു കർണന്റെ ജീവിതയാത്ര. ഏത് പൂരപ്പറമ്പാണെങ്കിലും എന്നും തലയെടുപ്പോടുള്ള പ്രൗഢമായ നില്‍പ്പാണ് കര്‍ണന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലായിടത്തും കര്‍ണനെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. ഉടല്‍ നീളമായിരുന്നു അതിനുള്ള പ്രധാനപ്പെട്ട കാരണം. ഭാരിച്ച ശരീരമില്ലെങ്കിലും ഒത്ത ശരീരമായിരുന്നു കര്‍ണന്റേത്. ഇനി കർണൻ ഓർമകളിൽ മാത്രമാകും.

kerala tallest elephant karnan died

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക