മലയാള സിനിമയിൽ നല്ല കൂട്ടുകാരായ നിരവധിപേരുണ്ട. നടന്മാരും നടിമാരുമൊക്കെ നല്ല സുഹൃത്തുക്കളാണ്. പണ്ട് മുതൽ തന്നെ വലിയ കൂട്ടുകാരായി ഇപ്പോഴും ആ സൗഹൃദം അങ്ങനെ സൂക്ഷിക്കുന്ന നിരവധിപേരാണ് ഉള്ളത്. നമ്മുടെ ഭാഷയിൽ മാത്രമല്ല അന്യ ഭാഷയിലെ നാടിനടന്മാരും നല്ല സുഹൃത്തുക്കളാണ്. സിനിമയിൽ ഇപ്പോൾ സജ്ജീവമല്ലെങ്കിലും കൂട്ടുകാരായി ഇരിക്കുന്നത് നിരവധിപേരാണ്. ഗീതു മോഹൻദാസ് പൂര്ണിമയുമൊക്കെ ഇന്നും നല്ല അടുപ്പമുള്ള കൂട്ടുക്കാരാണ്. ഇന്നും അഭിനയത്തിൽ അത്ര സജ്ജീവമല്ലെങ്കിലും സൗഹൃദം നന്നയി തന്നെ ഇരുവരും കാത്ത് സൂക്ഷിക്കുന്നു. മലയാള യുവ നടി നസ്രിയ അത്തരത്തിൽ ഒരാളാണ്. നടിക്ക് സിനിമയ്ക്ക് പിന്നിൽ ധാരാളം സുഹൃത്ത് ബന്ധങ്ങൾ ഉണ്ട്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയായും ദുൽഖറിന്റെ ഭാര്യ അമാലുമായുമൊക്കെ നല്ല കൂട്ടാണ് നസ്രിയ.
അത്പോലെ മലയാള സിനിമ കണ്ട മറ്റൊരു കൂട്ടുകെട്ടാണ് സുജ കാർത്തികയും കാവ്യാ മാധവനും. മലയാളത്തിലെ മികച്ച രണ്ടു നടിമാരാണ് ഇരുവരും. രണ്ടുപേരും ഇപ്പോൾ സിനിമയിൽ സജ്ജീവമല്ലെങ്കിലും മലയാളികൾ ആരും തന്നെ മറന്നിട്ടില്ല. മലയാള സിനിമയിലെ ഒരു അഭിനേത്രിയാണ് സുജ കാർത്തിക. 2002-ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. സുജ കാര്‍ത്തിക ഇപ്പോഴും സജ്ജീവമല്ലെങ്കിലും സിനിമയിൽ പലരുമായി ഇപ്പോഴും നല്ല അടുപ്പമാണ്. സുജയും നടി കാവ്യാ മാധവനും അടുത്ത സുഹൃത്തുക്കളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ കാവ്യയുടെ കൂടെ ആയിരുന്നു എന്ന് സുജ ഒരിക്കൽ പറഞ്ഞിരുന്നു. ആ വെളിപ്പെടുത്തലിലൂടെയാണ് താരങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് എന്ന് ആരാധകർ അറിഞ്ഞത്. കാവ്യയെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും മീനു എന്നാണ് വിളിക്കുന്നത്. അതാണ് കാവ്യയുടെ വീട്ടിലെ പേര്. അങ്ങനെയാണ് സുജയും അഭിസംബോധന ചെയ്യാറുള്ളത്.
2010 ജനുവരി 31നായിരുന്നു സുജ വിവാഹിത ആയത്. മർച്ചന്റ് നേവിയിൽ എൻജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും അപ്രത്യക്ഷയായി താരം. മാമ്പഴക്കാലം, നാട്ടുരാജാവ്, റൺവേ, അച്ചനുറങ്ങാത്ത വീട് അങ്ങനെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുണ്ട്. ഇരുപത്തഞ്ചോളം സിനിമയിൽ മാത്രമാണ് നടി അഭിനയിച്ചതെങ്കിലും എല്ലാം നല്ല മികച്ച കഥാപാത്രങ്ങൾ ആയിരുന്നു. മലയാളത്തിലെ നടിമാരിൽ ഇന്നും സൗന്ദര്യ റാണി തന്നെയാണ് കാവ്യാ മാധവൻ. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ബാലതാരമായി സിനിമയിലെത്തി പില്‍ക്കാലത്ത് നായികയായി മാറിയ താരങ്ങളിലൊരാളാണ് കാവ്യ മാധവന്‍. നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ നായകനായ ദിലീപിനെയാണ് താരം പിന്നീട് രണ്ടാം വിവാഹം കഴിച്ചത് വലിയ വിവാദങ്ങൾക്കൊക്കെ കരണമായതാണ്. ഈ സമയമൊക്കെ സുജ കാവ്യയുടെ കൂടെ ഉണ്ടായിരുന്നു.
ദിലീപും സിനിമയിൽ നല്ല സുഹൃത്ത് ബന്ധമുള്ള വ്യക്തിയാണ്. മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന വ്യക്തിയാണ് ദിലീപ്. അതുകൊണ്ടു തന്നെ സിനിമയിൽ നിരവധി കൂട്ടുക്കാരുണ്ട്. സുജയും ദിലീപും നല്ല കൂട്ടുകാരാണ്. സ്വന്തം ചേട്ടനെ പോലെയാണ് ദിലീപ് എന്ന് സുജ പറഞ്ഞിട്ടുണ്ട്. കാവ്യ മാധവനും ദിലീപും നായികാ നായകന്‍മാരായെത്തിയ റണ്‍വേയില്‍ ദിലീപിന്റെ സഹോദരിയെ അവതരിപ്പിച്ചത് സുജ കാര്‍ത്തികയായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. വാളയാര്‍ പരമശിവം വീണ്ടുമെത്തുമ്പോള്‍ ആ ചിത്രത്തില്‍ ദിലീപും കാവ്യയും ഉണ്ടാകണം. അപ്പോൾ അതിൽ സുജയും കാണുമോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. അന്ന് മുതലുള്ള കൂട്ടാണ് മൂന്നുപേരും തമ്മിൽ. പക്ഷെ സുജയുടെ തിരിച്ചു വരവിനെ പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.