മലയാളികൾ മറക്കാത്ത നടിമാരുടെ മുഖങ്ങളിൽ പ്രധാനിയാണ് നടി കാർത്തികയുടേത്. മെലിഞ്ഞ ശരീരവും തിളങ്ങുന്ന കണ്ണുകളും കുട്ടിത്തമുള്ള സ്വഭാവവുമുള്ള ആ നടിയുടെ മുഖം ആർക്കും മറക്കാനും സാധിക്കില്ല. കാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്നു കാർത്തിക എന്ന് ഏതൊരു മലയാളിയും പറയും. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. എല്ലാ കഥാപാത്രങ്ങളും വളരെ ലളിതവും മൃദുലവുമായ രീതിയിൽ അഭിനയിച്ചു ഭലിപ്പിച്ച നടിയാണ് താരം. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അഭിനയിച്ചു. തന്റെ വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു. പക്ഷേ ഇന്നും ആ പഴയ ചിത്രങ്ങളൊക്കെ ധാരാളമാണ് നടിയുടെ അഭിനയശേഷി വിശേഷിപ്പിക്കാൻ.
വെറും രണ്ടര വർഷം കൊണ്ട് മലയാള സിനിമയിൽ നായികാ വസന്തം വിരിയിച്ച നടിയാണ് കാർത്തിക. ആ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഒരു നല്ല ഇടം പിടിക്കാൻ സാധിക്കുമെന്നു കാണിച്ചു തന്ന വ്യക്തിയാണ് കാർത്തിക. 1985 ഒടുവിൽ എത്തി 1987 ൽ അഭിനയം നിർത്തി അതുകഴിഞ്ഞ് 1988 ൽ വിവാഹിതയായി സിനിമ വിട്ടു താരം. നൃത്തത്തിലും ടെന്നീസിലും കഥകളിയിലും ഒരുപോലെ മികവു പുലർത്തി സിനിമയിൽ വരുന്നതിനു മുമ്പേ താരമായിരുന്നു കാർത്തിക. കഥകളി അറിയാവുന്നതുകൊണ്ട് തന്നെ കണ്ണുകൾ കൊണ്ട് കഥ പറയാൻ സാധിച്ച ഒരു നടി കൂടിയാണ് കാർത്തിക. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടുനിന്നത്. തിരുവനന്തുപുരത്തു താമസിക്കുന്ന ഡോക്ടർ സുനിൽ കുമാറാണ് കാർത്തികയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. വിഷ്ണു എന്നാണ് മകന്റെ പേര്. താരത്തിന്റെ മകന്റെ കല്യാണനിശ്ചയം കഴിഞ്ഞ വര്ഷം നടന്നപ്പോൾ തരാം സോഷ്യൽ മീഡിയയിലൊക്കെ വൈറൽ ആയിരുന്നു. നിരവധി താരങ്ങൾ പങ്കെടുത്ത വിശേഷം ആയിരുന്നു അത്. അന്ന് താരത്തിനെ കണ്ട സന്തോഷമൊക്കെ ആരാധകർ പങ്കുവച്ചിരുന്നു.
തിരുവന്തപുരത്തു ജനിച്ച ഈ നടിയുടെ യഥാർത്ഥ പേര് സുനന്ദ നായർ എന്നാണ്. 1985 ഒടുവിൽ ബാലചന്ദ്രമേനോൻ ഒരുക്കിയ ‘മണിച്ചെപ്പുതുറന്നപ്പോള്‍ എന്ന സിനിമയിലൂടെ നായികയായി എത്തി. മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ മലയാള സിനിമയിലെ ഹിറ്റ് കോമ്പിനേഷനായിരുന്നു. മമ്മൂട്ടി,കമലഹാസൻ എന്നീ സൂപ്പർ നായകൻമാരുടെ മകളായി അഭിനയിച്ചിട്ടുണ്ട് കാർത്തിക. അടിവേരുകൾ, താളവട്ടം, സന്മനസ്സുള്ളവർക്ക് സമാധാനം, ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റുപോലെ, ഗാന്ധിനഗർ 2nd സ്ടീറ്റ് , ഉണ്ണികളെ ഒരു കഥ പറയാം, നീയെത്ര ധന്യ, ജനുവരി ഒരു ഓർമ, അങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇതൊക്കെയാണ് കാർത്തിക എന്ന നടിയെ ശ്രദ്ധേയമാക്കിയ സിനിമകൾ. ദേശാടന കിളികൾ കരയാറില്ല എന്ന സ്കൂളിൽ പഠിക്കുന്ന പെണ്കുട്ടികളുടെ കഥ പറഞ്ഞ ചിത്രത്തിന് ധാരാളം പ്രശംസകൾ നേടിയതാണ്. ഒരു സിനിമയിലും ഓരോ പ്രായക്കാരായി വരാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത നടിയാണ് കാർത്തിക.