Latest News

കല്‍ക്കിയിലെ മാസ് കഥാപാത്രമാകാന്‍ ടോവിനോ നടത്തുന്നത് കഠിന പരിശീലനങ്ങള്‍; ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ 'ഹീറോ vs വില്ലന്‍' എന്ന തലക്കെട്ടോടെ വീഡിയോ പങ്ക് വച്ച് നടന്‍;വീഡിയോ കാണാം

Malayalilife
കല്‍ക്കിയിലെ മാസ് കഥാപാത്രമാകാന്‍ ടോവിനോ നടത്തുന്നത് കഠിന പരിശീലനങ്ങള്‍; ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ 'ഹീറോ vs വില്ലന്‍' എന്ന തലക്കെട്ടോടെ വീഡിയോ പങ്ക് വച്ച് നടന്‍;വീഡിയോ കാണാം

ഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കല്‍ക്കിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പോസ്റ്റററും ട്രെയിലറുമെല്ലാം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ഇപ്പോളിതാ ചിത്രത്തിനായി കഠിന പ്രയത്നം നടത്തുന്ന നടന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മാസ് എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തിനായി ടോവിനോടയും, ശിവജിത്ത് പത്മനാഭനും ജിമ്മില്‍ നടത്തുന്ന കഠിനപ്രയത്നമാണ് വീഡിയോയില്‍ ഉള്ളത്.'ഹീറോ ്‌ െവില്ലന്‍' എന്ന തലക്കെട്ടോടെ ടോവിനോ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ടോവിനോ പൊലീസ് വേഷത്തിലെത്തുന്ന 'കല്‍ക്കി' സംവിധാനം ചെയ്യുന്നത്
സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ഓഗസ്റ്റ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


 

Read more topics: # kalkki ,# workout video,# tovino
kalkki tovino workout video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക