താന്‍ കൊറോണ വൈറസ് ബാധിതനല്ല എന്ന് പറഞ്ഞുകൊണ്ട് ചൈനീസ്-ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍ രംഗത്ത്. താരത്തിന് വൈറസ് ബാധ ഉണ്ടായി എന്ന തരത്തിലുളള വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് ഇതിനെതിരെ പ്രതികരണവുമായി ജാക്കി ചാന്‍ നേരിട്ട് എത്തിയിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. അതേസമയം താന്‍ നിലവില്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്, സുരക്ഷിതനാണ്. എല്ലാവരുടെയും പരിഗണനയ്ക്കും കരുതലിനും നന്ദി' എന്നും താരം പറഞ്ഞു.സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹം ഇതിനെല്ലാം പ്രതികരണം നല്‍കിയിത്.
'എന്നെ അറിയുന്നവര്‍ പലരും സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്നേഹത്തില്‍ സന്തോഷമുണ്ട്. ലോകം മുഴുവനുള്ള ആരാധകര്‍ ഫേസ്മാസ്‌കുകള്‍ അടക്കം അയച്ചുതന്നിരുന്നു. ഇവയെല്ലാം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യും' - എന്നും ജാക്കി ചാന്‍ വ്യക്തമാക്കിയിരുന്നു.
ഹോങ്കോങ്ങിലെ പൊലീസുകാരുടെ ഒരു ആഘോഷ ചടങ്ങിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലാകുകയായിരുന്നു. ജാക്കിചാനും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത 56 പൊലീസുകാരെ കൊറോണ നിരീക്ഷണത്തിനായി മാറ്റുകയായിരുന്നു. അതില്‍ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു താരത്തിന് കൊറോണ ബാധ ഉണ്ടായി എന്ന അഭ്യൂഹം പരക്കാന്‍ ആരംഭിച്ചത്.