Latest News

വിവരങ്ങള്‍ ചോരുന്നു; പെന്റഗണില്‍ മൊബൈലുകള്‍ക്ക് വിലക്ക് വരുന്നു

Malayalilife
വിവരങ്ങള്‍ ചോരുന്നു; പെന്റഗണില്‍ മൊബൈലുകള്‍ക്ക് വിലക്ക് വരുന്നു

വാഷിങ്ടണ്‍: പെന്റഗണില്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന മേഖലകളില്‍ മൊബൈല്‍ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തിന് കൂടുതല്‍നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയനയം യു എസ് പ്രതിരോധ വകുപ്പ് അവതരിപ്പിച്ചു. അതിപ്രധാന വിവരങ്ങള്‍ ചോരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.


അതേസമയം പെന്റഗണ്‍ കെട്ടിടത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് തടസമില്ല. കെട്ടിടത്തിന്റെ പൊതുവിടങ്ങളിലും ക്ലാസ്സിഫൈഡ് രേഖകള്‍ സൂക്ഷിച്ചിട്ടില്ലാത്ത ഇടങ്ങളിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാം.


നിലവില്‍ അതീവരഹസ്യ സ്വഭാവമുള്ള രേഖകള്‍ സൂക്ഷിച്ചിരിക്കുന്നയിടത്തേക്കും ഇവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നിടത്തേക്കും മൊബൈലുകള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. ഇത്തരം ഇടങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് മൊബൈല്‍ ഫോണുകള്‍ പ്രത്യേകസ്ഥലത്ത് നിക്ഷേപിക്കേണ്ടതുണ്ട്.
പുതുതായി രൂപവത്കരിച്ച നയം ഉടന്‍തന്നെ നിലവില്‍ വരുമെന്നും ആറുമാസത്തിനുള്ളില്‍ പൂര്‍ണമായി നടപ്പിലാകുമെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് ഇത് ബാധകമായിരിക്കും.

more restriction to mobiles and other electronic device in pentagon area

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES