ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 11 മണിക്കായിരിക്കും സത്യപ്രതിജ്ഞ. നിലവിലെ ഗവര്‍ണറിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഭരണഘാടനാ പ്രതിസന്ധി ഒഴിവാക്കാനാണ് സത്യപ്രതിജ്ഞയെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ ദിവസം കേന്ദ്രനേതാക്കളെ സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി തുടരാന്‍ താത്പര്യമില്ലെന്ന കാര്യം അറിയിച്ചിരുന്നുവെന്ന വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനോട് സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.