Latest News

കാണാതായ ജസ്നയെ കുറിച്ച് വിവരം നല്‍കുന്നവരുടെ പാരിതോഷികം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

Malayalilife
കാണാതായ ജസ്നയെ കുറിച്ച് വിവരം നല്‍കുന്നവരുടെ പാരിതോഷികം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

റാ​ന്നി: എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ​യി​ൽ​നി​ന്നു കാ​ണാ​താ​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജ​യിം​സി​നെ ക​ണ്ടെ​ത്താ​ൻ‌ പു​തി​യ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത്. ജ​സ്ന​യെ​പ്പ​റ്റി വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള പാ​രി​തോ​ഷി​ക തു​ക വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. പാ​രി​തോ​ഷി​കം അ​ഞ്ചു ല​ക്ഷ​മാ​ക്കി​യാ​ണ് ഉ​യ​ർ​ത്തി​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കൊ​ല്ല​മു​ള സ​ന്തോ​ഷ്ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ൽ ജെ​സ്ന കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജെ​സ്ന​യു​ടെ കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും വ​ഴി​മു​ട്ടി​യ ‌സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്ക് വീ​ണ്ടും പ​രാ​തി​യും ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

Jasna missing case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES