Latest News

ഐഎഫ്എഫ്ഐ യില്‍ നാല് മലയാള ചിത്രങ്ങള്‍

Malayalilife
ഐഎഫ്എഫ്ഐ യില്‍ നാല് മലയാള ചിത്രങ്ങള്‍

വംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 49-ാം രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് നാല് മലയാള സിനിമകള്‍ തെരഞ്ഞെടുത്തു. ഷാജി എന്‍ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചിത്രം.ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമയുടെ ആദ്യ പ്രദര്‍ശനം കൂടിയാകും അത്. ഇന്ത്യന്‍ പനോരമയില്‍ 26 ചലച്ചിത്രങ്ങളാണ് മൊത്തം പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവയിലിന്റെ അധ്യക്ഷതയിലുള്ള ജൂറിയില്‍ മലയാളിയായ മേജര്‍ രവിയടക്കം പന്ത്രണ്ടോളം ചലച്ചിത്ര പ്രവര്‍ത്തകരാണുള്ളത്.

എബ്രിഡ് ഷൈനിന്റെ 'പൂമരം', സക്കരിയയുടെ 'സുഡാനി ഫ്രം നൈജീരിയ', ജയരാജിന്റെ 'ഭയാനകം', റഹീം ഖാദറിന്റെ 'മക്കന', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈമയൗ' എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങള്‍. മമ്മൂട്ടി നായകനായ 'പേരന്‍പ്', മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ' പരിയേറും പെരുമാള്‍' എന്നിവ തമിഴില്‍ നിന്ന് പനോരമയിലുണ്ട്.നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും രമ്യ രാജിന്റെ 'മിഡ് നൈറ്റ് റണ്‍', വിനോദ് മങ്കടയുടെ 'ലാസ്യം', ഷൈനി ജേക്കബ് ബെഞ്ചമിന്റെ 'സ്വോഡ് ഓഫ് ലിബര്‍ട്ടി' എന്നിവ പ്രദര്‍ശിപ്പിക്കും

iffi- new four malayalam movie-selected

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES