ഹോക്കി ലോകകപ്പിന് നാളെ ഭുവനേശ്വറില്‍ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം വൈകിട്ട് അഞ്ചിന് കാനഡയെ നേരിടും. ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം രാത്രി ഏഴ് മണിക്കാണ്.
16 ടീമുകളാണ് മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നാല് ടീമുകള്‍ വീതമുള്ള 4 ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടില്‍. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത് മൂന്നാം റാങ്കുകാരായ ബെല്‍ജിയം, 11-ാം സ്ഥാനത്തുള്ള കാനഡ, പതിനഞ്ചാമതുള്ള ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ്.
മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി സാന്നിധ്യമായി പതിവുപോലെ പി ആര്‍ ശ്രീജേഷുണ്ട്. 1982ല്‍ മുംബൈയിലും 2010ല്‍ ദില്ലിയിലും ലോകകപ്പ് നടന്നതിന് ശേഷം ഇന്ത്യ ആദ്യമായാണ് ഗ്ലാമര്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്.