ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന താരം വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞു. എന്നാല്‍ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. മലയാളത്തില്‍ നര്‍ത്തകിയായും നടിയായും തിളങ്ങിയ ദിവ്യ മൂന്നാമത്തെ കുഞ്ഞിന്റെ അമ്മയായത് ആഴ്ചകള്‍ക്ക് മുമ്പാണ്. നടിയുടെ സ്വകാര്യയും സിനിമാജീവിതത്തിലെയും വിശേഷങ്ങള്‍ അറിയാം.
പൊന്നേത്ത് മഠത്തില്‍ ഉണ്ണിക്കൃഷ്ണന്‍, കിഴക്കേ മഠത്തില്‍ ഉമാ ദേവി എന്നിവരുടെ മകളായി കൊച്ചിയിലാണ് ദിവ്യ ഉണ്ണി ജനിച്ചത്. വിദ്യാ ഉണ്ണിയാണ് സഹോദരി. ഗിരിനഗറിലെ ഭാവന്‍സ് വിദ്യാമന്ദിറില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ബാലതാരമെന്ന നിലയില്‍ ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയില്‍ ബാലതാരമായിട്ടാണ് ദിവ്യാ ഉണ്ണിയുടെ സിനിമാ രംഗത്തക്കുള്ള അരങ്ങേറ്റം. ദിവ്യ തന്റെ മൂന്നാമത്തെ വയസ്സില്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയിരുന്നു. പിന്നീട് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും പരിശീലനം നേടി. അങ്ങനെ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നീ എത്ര ധന്യ, കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടന്‍ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു.1990 ലും 1991 ലും ദിവ്യ ഉണ്ണി കേരള സ്‌കൂള്‍ കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ കലാതിലകമായിരുന്നു. ഇന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ ചാനലായിരുന്ന ദൂരദര്‍ശനില്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഇന്ത്യന്‍ ഫോക്ക് ഡാന്‍സ് തുടങ്ങിയ വിവിധങ്ങളായ ഇന്ത്യന്‍ നൃത്തകലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്നു. ദിവ്യ ആദ്യമായി നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദിലീപ്, കലാഭവന്‍ മണി എന്നിവരോടൊപ്പം അഭിനയിച്ച കല്യാണ സൗഗന്ധികം ആയിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഈ ചിത്രത്തില്‍ നായികയായി എത്തിയത്
നായികയായെത്തിയ ആദ്യ സിനിമയിലൂടെ തന്നെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ താരമായിരുന്നു ദിവ്യാ ഉണ്ണി. കലാഭവന്‍ മണിയോടൊന്നിച്ചുള്ള ചിത്രത്തിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഈ കറുമ്പന്റെ കൂടെ അഭിനയിക്കാന്‍ താനില്ലെന്ന് ദിവ്യാ ഉണ്ണി വ്യക്തമാക്കിയത്. വിനയന്‍ സംവിധാനം ചെയ്ത 'കല്യാണ സൗഗന്ധികം' എന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരു ഗാനരംഗ ചിത്രീകരണത്തിനിടയിലാണ് സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്. മണിയോടൊപ്പം അഭിനയിക്കില്ലെന്ന കാരണത്താല്‍ ചിത്രത്തിലെ ആ ഗാനം സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അന്ന് താന്‍ അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച് പല അഭിമുഖത്തിലും മണി തന്നെ തുറന്നു പറഞ്ഞിരുന്നു. അന്ന് മണി സിനിമയില്‍ വന്ന കാലമായിരുന്നു. പുതുമുഖ നടിയായി രംഗപ്രവേശം ചെയ്ത ദിവ്യാ ഉണ്ണിയായിരുന്നു ചിത്രത്തിലെ നായിക. ദിവ്യാ ഉണ്ണിയുടെ അമ്മാവന്റെ മകനായിട്ടാണ് മണി അഭിനയിക്കുന്നത്. ഒരു സ്വപ്ന ഗാനരംഗത്ത് മുറപ്പെണ്ണിനൊപ്പമുള്ള മണിയുടെ പ്രണയഗാനം ചിത്രീകരണമായിരുന്നു അത്. വിനയന്‍ 'കരുമാടിക്കുട്ടന്‍' എന്ന ചിത്രം ആരംഭിക്കുമ്പോഴും നായികയായി ദിവ്യാ ഉണ്ണിയെ തന്നെ വിളിച്ചിരുന്നു. നായകന്‍ കലാഭവന്‍ മണിയാണെന്നറിഞ്ഞപ്പോള്‍ നായിക പിന്മാറി.
പിന്നീട് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളോടൊപ്പം വിവിധ ചിത്രങ്ങളില്‍ ദിവ്യ അഭിനയിച്ചു. പ്രമുഖ സംവിധായകരായിരുന്ന ഭരതന്‍, ഐ.വി. ശശി, സിബി മലയില്‍, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിയക്കുവാനുള്ള അവസരം ലഭിച്ചു. ദിവ്യാ എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബാച്ച്‌ലര്‍ ബിരുദം നേടി. വിനയന്‍ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ഒരു ടെലിവിഷന്‍ സീരിയലിലും ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ദിവ്യ, പ്രണയവര്‍ണ്ണങ്ങള്‍, ഭരതന്റെ അവസാന ചിത്രമായ ചുരം പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. പിന്നീട് മലയാള സിനിമയില്‍ അവസരം കുറയുകയും ദിവ്യാ ഉണ്ണി തമിഴില്‍ പ്രവേശിക്കുകയും ചെയ്യേണ്ടിവന്നു. ദിവ്യാ ഉണ്ണി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ കറുത്ത പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു. പതിയെ ഫീല്‍ഡ് ഔട്ടായ നടി ഒരു വെളുത്ത സുന്ദരനായ അമേരിക്കകാരനെ തന്നെ കെട്ടിയിരുന്നു.
സുധീര്‍ ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു. ഹൂസ്റ്റണില്‍ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കൂടുമ്പോഴും ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു. ദിവ്യയുടെ ഉടമസ്ഥതയില്‍ അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.അതേസമയം ഭര്‍ത്താവുമായുള്ള ഈഗോ ക്ലാഷുകള്‍ മൂലം ഇരുവരും അകന്നു. ന്യത്ത അധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്ത് സജീവമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഒപ്പം സിനിമയിലും അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയില്‍ ദിവ്യ ആരംഭിച്ച ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അടച്ചു പൂട്ടാനും ഭര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.പിന്നീട് 2018ല്‍ മുംബൈ മലയാളിയും അമേരിക്കയില്‍ സ്ഥിര താമസവുമാക്കിയ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഐശ്വര്യ എന്നൊരു മകളുമുണ്ട്.
ഇന്ത്യയിലെ വിവിധ നൃത്ത ഉത്സവങ്ങളിലും വടക്കേ അമേരിക്ക, യൂറോപ്പ്, പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലുനീളവും ദിവ്യ വൈവിധ്യമാര്‍ന്ന നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്നതു തുടരുകയും ചെയ്യുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനുമായി അമേരിക്കന്‍ ഐക്യനാടുകളിലെ ടെക്‌സാസിലുള്ള ഹൂസ്റ്റണില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്ട്‌സിന്റെ ഡയറക്ടറായി ഇപ്പോള്‍ പ്രവര്‍ത്തിക്കുകയാണ് ദിവ്യ