Latest News

സിനിമാ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും ഉടന്‍ തുറക്കില്ല

Malayalilife
സിനിമാ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും ഉടന്‍ തുറക്കില്ല

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മറ്റെല്ലാ മേഖലകളെയും പോലെ തന്നെ സിനിമാമേഖലയും പ്രതിസന്ധിയിലായിരുന്നു. ജനങ്ങളുടെ സുരക്ഷയെ കരുതി തിയേറ്റര്‍ മാളുകളൊക്കെ അടച്ചിടുകയായിരുന്നു. ഇവ തുറന്ന് പര്വര്‍ത്തിക്കുന്നതിനെക്കുറിച്ച് പലപ്പോഴായി ചര്‍ച്ചകള്‍ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ സിനിമാ തീയറ്ററുകളും, മള്‍ട്ടി പ്ലക്‌സുകളും ഉടന്‍ തുറക്കില്ല എന്ന് തീരുമാനമായിരിക്കയാണ്. 

തീയറ്റര്‍ ഉടമകളും ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഭാരവാഹികളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലാണു തീരുമാനം. സംസ്ഥാനത്ത് പൊതു സ്ഥലങ്ങളില്‍ വലിയ ആള്‍ക്കൂട്ടം അനുവദിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളത്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ട് ഈ മാസം 16 മുതല്‍ തീയെറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ അനുമതി നല്‍കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. 

അടുത്ത മാസം പകുതിയോടെ മാത്രമേ രോഗവ്യാപനത്തിന്റെ അളവ് കുറയാന്‍ തുടങ്ങൂ. നിലവില്‍ പ്രതിദിന വര്‍ധന പതിനായിരത്തിനു മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയില്‍ ഒന്നാമതാണു കേരളം. മരണ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതൊഴിച്ചാല്‍, മറ്റെല്ലാ മേഖലയിലും കോവിഡ് വ്യാപനം ആശങ്കാജനകമാണ്. ഈ സാഹചര്യത്തില്‍ തിയേറ്ററുകള്‍, ബാറുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവ തിരക്കിട്ടു തുറക്കില്ലെന്നാണു സര്‍ക്കാര്‍ സ്വകരിച്ച നിലപാട്. 

Read more topics: # cinema theatres,# multiplex
cinema theatres and multiplex

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക