വിജയത്തുടര്‍ച്ചയുമായി ജോജു ജോര്‍ജ് ; ചോലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ഡിസംബര്‍ ആറിന് തീയ്യേറ്ററുകളിലെത്തും

Malayalilife
വിജയത്തുടര്‍ച്ചയുമായി ജോജു  ജോര്‍ജ്   ;  ചോലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു; ഡിസംബര്‍ ആറിന് തീയ്യേറ്ററുകളിലെത്തും

നിമിഷ സജയനും ജോജു ജോര്‍ജിനും  സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിന അര്‍ഹരാക്കിയ ചോലയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ ആറിന് തീയ്യേറ്ററുകളിലെത്തും. 'ഒഴിവു ദിവസത്തെ കളി', 'സെക്‌സി ദുര്‍ഗ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സനല്‍ കുമാര്‍ ശശിധരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

നേരത്തേ പുറത്തു വിട്ട ട്രെയിലറില്‍ ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളാണ് ഉണ്ടായിരുന്നത്.
മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം...
നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ 'ചോല' പ്രദര്‍ശിപ്പിച്ചിരുന്നു.മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചത് 


പൊറിഞ്ചു മറിയം ജോസിന്റെ ഗംഭീര വിജയത്തിന് ശേഷം ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. നിമിഷ സജയനും നവാഗതനായ അഖില്‍ വിശ്വനാഥുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read more topics: # chola,# malayalam movie
chola malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES