തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ വിവാദങ്ങള്‍ക്കിടയില്‍ പെട്ട താരമാണ് നടന്‍ വിജയ് . രാഷ്ട്രീയത്തിലേക്ക് താരത്തെ പ്രവേശനം നടത്തിയേക്കുമെന്ന സൂചനകള്‍ നല്‍കി കൊണ്ട് ഇപ്പോള്‍ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ രംഗത്ത് എത്തിയിരിക്കുകയാണ് . സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അത് പ്രവര്‍ത്തികമാക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും വിജയ് രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നിറവേറ്റുമെന്നും സംവിധായകനും നിര്‍മ്മാതാവുമായ എസ് എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി .
തന്റെതായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിജയ്ക്ക് ഉണ്ട് എന്ന് വ്യക്തമാക്കി കൊണ്ട് എസ് എ ചന്ദ്രശേഖര്‍ ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം, തൂത്തുക്കുടി വെടിവെയ്പ്പ് എന്നിവയില്‍ വിജയ് സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടി . വിജയ് രഹസ്യമായി തൂത്തുക്കുടി വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു . ഇരുചക്രവാഹനത്തിലായിരുന്നു അദ്ദേഹം രാത്രിയില്‍ സ്ഥലത്തേക്ക് പോയതെന്നും വ്യക്കമാക്കുകയും അതേസമയം രജനീകാന്ത് തൂത്തുക്കുടി വെടിവെയ്പ്പിന് ശേഷം ഇരകളെകുറിച്ച് നടത്തിയ അഭിപ്രായത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു . വെറുപ്പിന്റെ രാഷ്ട്രീയം ആണ് വിജയ്‌ക്കെതിരെ വളര്‍ത്താന്‍ ശ്രമിക്കുന്നത് എന്നും എന്നാല്‍ അതിനനുസരിച്ച് വിജയ് വളരുകയാണ് ഇപ്പോള്‍ . ഇന്ന് സിനിമയില്‍ പറയുന്നത് നാളെ വിജയ് രാഷ്ട്രീയത്തില്‍ വന്നാലും നടപ്പിലാക്കണം അച്ഛന്‍ വ്യക്തമാക്കുന്നു . മകന്റെ രാഷ്ട്രീയത്തിലേക്കുളള പ്രവേശനം എന്നാകും എന്ന കാത്തിരിപ്പിലാണ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രജനികാന്ത് സിഎഎ, തൂത്തൂക്കുടി വെടിവെയ്പ്പ് വിഷയങ്ങളില്‍ എടുത്ത നിലപാടുകളെ അദ്ദേഹം വിമര്‍ശിച്ചിരിക്കുകയാണ് . ഇപ്പോള്‍ തോന്നുന്നത് രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് . അദ്ദേഹം തീവ്രവാദികളോട് തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ ഉപമിക്കുകയും ചെയ്തിരുന്നു . താന്‍ തമിഴര്‍ എതിര്‍ക്കുന്ന പൗരത്വ നിയമത്തെ അനുകൂലിക്കുന്നു എന്നും ചന്ദ്രശേഖര്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇപ്പോള്‍ കമല്‍ഹാസന്‍, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനങ്ങളെ പിന്തുണച്ചതില്‍ അതിയായ ദുഖമുണ്ട് എന്നും അവര്‍ ഒന്നിച്ച് രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാടിന് നല്ലത് വരുമെന്ന് കരുതിയുന്നെങ്കിലും അത് നടപ്പായുല്ല എന്നും അദ്ദേഹം വ്യക്തമാക്കി .
ആദായ നികുതി വകുപ്പ് വിജയ്‌ക്കെതിരായി നടത്തിയ നീക്കത്തെ ഉദ്യോഗസ്ഥരുടെ ജോലിയായി കണ്ടാല്‍ മതിയെന്നും എസ് എ ചന്ദ്രശേഖര്‍ പറഞ്ഞു .' ഞങ്ങള്‍ ഞങ്ങളുടെ ജോലി സിനിമയില്‍ ചെയ്യുന്നു. കഠിനാധ്വാനം ചെയ്യുന്നു, പണം സമ്പാദിക്കുന്നു .കൃത്യമായി നികുതി അടയ്ക്കുന്നു. അതുകൊണ്ട് അതില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും 'ചന്ദ്രശേഖര്‍ തുറന്ന് പറഞ്ഞു .