നിരവധി താരവിവാഹങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2019. എല്ലാ വിവാഹങ്ങളും ആരാധകര്‍ ആഘോഷമാക്കി. അപ്രതീക്ഷിമായി പല കല്യാണവാര്‍ത്തകള്‍ എത്തിയപ്പോള്‍ ആരാധകര്‍ കാത്തിരുന്ന് കണ്ട കല്യാണങ്ങളും ഇക്കൂട്ടത്തിലുണ്ടായി. ചെറിയ ചടങ്ങുകളില്‍ മുതല്‍ താരനിബിഡവും ആഡംബര പൂര്‍ണവുമായ പല കല്യാണങ്ങള്‍ക്കും 2019 സാക്ഷിയായി. ഈ വര്‍ഷത്തെ പ്രശസ്തമായ കല്യാണങ്ങള്‍ ഏതൊക്കെയെന്ന് കാണാം.
ആദിത്യന്‍ ജയന്‍ അമ്പിളിദേവി
നടന്‍ ആദിത്യന്‍ ജയന്റെയും അമ്പിളിദേവിയുടെയും വിവാഹമായിരുന്നു 2019ലെ ആദ്യ താരവിവാഹം. ജനുവരി 25നാണ് ഇവര്‍ വിവാഹിതരായത്. കൊറ്റംകുളങ്ങര അമ്പലത്തില്‍വച്ച് അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം.
വിദ്യ ഉണ്ണി- സഞ്ജയ്
മലയാളത്തിന്‌റെ പ്രിയ നായിക ദിവ്യ ഉണ്ണിയുടെ സഹോദരിയും നര്ത്തകിയും നടിയുമാണ് വിദ്യ ഉണ്ണിയുടെ വിവാഹവും ജനുവരിയിലായിരുന്നു. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വരന്. കൊച്ചിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സേവ് ദി ഡേറ്റ് മുതല്‍ വളരെ ആഡംബരമായിട്ടായിരുന്നു വിദ്യയുടെ വിവാഹം നടന്നത്.
പേളി മാണി- ശ്രീനിഷ് അരവിന്ദ്- ബിഗ്‌ബോസിലൂടെ പ്രണയത്തിലായ ശ്രീനിഷിന്റെയും പേളിയുടെയും വിവാഹം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ക്രിസ്ത്യന്‍-ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. താരസമ്പന്നമായ റിസപ്ഷനും ഏറെ ശ്രദ്ധനേടി.
ശ്രീലക്ഷ്മി-ജിജിന്‍- ബിഗ്‌ബോസ് മത്സരാര്‍ഥിയായിരുന്ന ശ്രീലക്ഷ്മിയുടെ വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു. കമേര്‍ഷ്യല്‍ പൈലറ്റായ ജിജിനെ പ്രണയിച്ചാണ് ശ്രീലക്ഷ്മി വിവാഹം ചെയ്ത്. കൊച്ചിയിലെ ഗ്രാന്റ് ഹയാത്തില്‍ ആഡംബരപൂര്‍വമായിരുന്നു വിവാഹം.
അനൂപ് ചന്ദ്രന്‍-ലക്ഷ്മി- മറ്റൊരു ബിഗ്‌ബോസ് മത്സരാര്‍ഥിയായിരുന്നു അനൂപിന്റെ വിവാഹം നടന്ന വര്‍ഷം കൂടിയായിരുന്നു 2019. ലക്ഷ്മിയെ ആണ് ദീര്‍ഘകാലത്തെ പെണ്ണുതേടലിനൊടുവില്‍ അനൂപ് ജീവിതസഖിയാക്കിയത്. അനൂപിന്റെ ആഗ്രഹം പോലെ കൃഷിക്കാരിയെയാണ് വധുവായി ലഭിച്ചത്. ഗുരുവായൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം
നടന്‍ ഹേമന്ത് മേനോന്‍-നിലീനയെയും ജോണ്‍ കൈപള്ളി മോഡലായ ഹെഫ്സിബയെയും നടന്‍ അനീഷ് ജി മേനോന്‍ ഐശ്വര്യ രാജനെയും വിവാഹം ചെയ്തത് 2019ലാണ്. ചെറിയ ചടങ്ങുകളില്‍ നടന്ന കല്യാണത്തില്‍ താരസമ്പന്നമായിരുന്നു ഇവരുടെ റിസപ്ഷനുകള്‍.
സെന്തില്‍ കൃഷ്ണ- അഖില- നടന്‍ സെന്തില്‍ കൃഷ്ണയും കോഴിക്കോട് സ്വദേശിനിയുമായ അഖിലയുടെയും വിവാഹവും ആരാധകര്‍ക്ക് അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു. ഗുരൂവായൂര്‍ അമ്പലത്തിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. നടന്‍ സിദ്ധാര്‍ഥ് ഭരതന്‍ സുജിനയെ വിവാഹം ചെയ്തത് 2019 സെപ്റ്റംബറിലായിരുന്നു. ഉത്രാളിക്കാവില്‍ നടന്ന ചെറിയ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഭഗത് മാനുവല്‍ ഷെലിന്‍ ചെറിയാനെ വിവാഹം ചെയ്തതും ഈ വര്‍ഷം സെപ്റ്റംബറിലാണ്.
നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയെ വിവാഹം കഴിച്ചത് 2019ലായിരുന്നു. ആഡംബരപൂര്‍ണമായിരുന്നു ഈ വിവാഹം. സണ്ണി വെയ്ന്‍ നര്‍ത്തകിയായ രഞ്ജിനിയെയും ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് താലിചാര്‍ത്തി സ്വന്തമാക്കിയത് ഇതേ വര്‍ഷമായിരുന്നു. ബ്ലാക്ക് സിനിമയില്‍ മമ്മൂട്ടിയുടെ മകളായി ബാലതാരമായി സിനിമയിലെത്തി ജാനകി കൃഷ്ണ ഒഡിഷ സ്വദേശിയായ അഭിഷേക് ബെഹ്‌റയെ വിവാഹം ചെയ്തത് കഴിഞ്ഞ കഴിഞ്ഞ മാസമായിരുന്നു. നവംബറില്‍ തന്നെയാണ് ഊഴത്തില്‍ പൃഥിരാജിന്റെ അനിയത്തിയായി തിളങ്ങിയ രസ്‌ന പവിത്രന്‍ ഡാലിനെ വിവാഹം ചെയ്തതും. ആട് സിനിമയിലെ പരിഷ്‌കാരിയായി തിളങ്ങിയ ഉണ്ണിയുടെ വിവാഹം നടന്നതും നവംബര്‍ മാസമാണ്. പ്രിയങ്കയാണ് ഉണ്ണിയുടെ കൈപിടിച്ചത്. നടി മഹാലക്ഷ്മിയും നിര്‍മ്മലുമായുള്ള വിവാഹം നടന്നത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.
മിനി സ്‌ക്രീന്‍ രംഗത്തും താരവിവാഹങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2019. ആത്മസഖി സീരിയലിലൂടെ തിളങ്ങിയ നടി ചിലങ്കയും രഞ്ജിത്തുമായുള്ള വിവാഹം നടന്നത് ഏപ്രിലിലായിരുന്നു. മറുതീരം തേടിയില്‍ നയോമിയായി എത്തിയ പ്രീത പ്രദീപും കാമുകന്‍ വിവേകും വിവാഹിതരായത് ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോനയായി എത്തുന്ന ജിസ്മിയും കാമറാമാന്‍ ഷിന്‍ജിത്തിനെ പ്രണയിച്ച് വിവാഹം കഴിഞ്ഞ വര്‍ഷം കൂടിയാണ് 2019. അവതാകന്‍ ആദില്‍ ഇബ്രാഹിമും നമിതയും ഗായകന്‍ സിദ്ധാര്‍ഥും തന്‍വിയുടെ ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹം ചെയ്തത്. മറിമായം സീരിയല്‍ താരങ്ങളായിരുന്നു സ്‌നേഹയും ശ്രീകുമാറും വിവാഹിതരായതും ദിവസങ്ങള്‍ക്ക് മുമ്പാണ്.
ആഡംബരം മുഖമുദ്രയായ താരവിവാഹങ്ങളുടെ കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്ന ഒരു കല്യാണം കൂടി മലയാളസിനിമയില്‍ നടന്നിരുന്നു. പുതുമുഖങ്ങള്‍ അണിനിരന്ന ക്യൂന്‍ എന്ന ചിത്രത്തിലെ സഖാവ് നൗഷാദിക്ക എന്ന കഥാപാത്രമായി മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഐവി ജുനൈസിന്റെ വിവാഹമായിരുന്നു അത്. ആഡംബരമെല്ലാം ഒഴിവാക്കി രജിസ്റ്റര്‍ മാരേജിലൂടെയാണ് പ്രണയിനിയായ റിയയെ സ്വന്തമാക്കിയത്. രജിസ്റ്റര്‍ ഓഫീസില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.