ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട്; നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും; പിന്തുണയുമായി ബെന്യാമിന്‍

Malayalilife
ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട്; നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും; പിന്തുണയുമായി ബെന്യാമിന്‍

ക്രമിക്കപ്പെട്ട നടിക്ക് തുടക്കം മുതല്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നവരാണ് നടി പാര്‍വ്വതി രേവതി പദ്മപ്രിയ തുടങ്ങിയ താരങ്ങള്‍. ഒരോ തവണയും അവള്‍ക്കൊപ്പമാണ് തങ്ങളെന്ന് ധൈര്യത്തോടെ വിളിച്ചു പറയുകയാണ് ഈ നായികമാര്‍. സിനിമയിലെ മുന്നോട്ടു യാത്രയെക്കുറിച്ചോ നഷ്ടമാകാന്‍ സാധ്യതയുളള അവസരങ്ങളെക്കുറിച്ചോ ചിന്തിക്കാതെയാണ് ഈ നടിമാര്‍ മുന്നോട്ടു പോകുന്നത്. 

ഇപ്പോള്‍ ഇവര്‍ക്ക്് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍. ാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട് എന്ന് ബെന്യാമിന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

കാര്യസാദ്ധ്യതകളുടെ മാത്രം ഈ ലോകത്ത് വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇരയായ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിക്കാനും ധീരമായ നിലപാടില്‍ ഉറച്ചു നില്‍ക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകള്‍ക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്നതിന് പൊതുജന പിന്തുണ ഇവര്‍ക്ക് ആവശ്യമുണ്ട്. പാര്‍വതി, രേവതി, പദ്മപ്രിയ. മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും


 

benyamin supports parvathy padmapriya and revathy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES