പെണ്ണായാല്‍ പൊന്നു വേണം..പൊന്നുംകുടമായിടേണം .എന്നു തുടങ്ങുന്ന ഭീമ ജ്വല്ലറിയുയെ പരസ്യം അറിയാത്തവരായും ശ്രദ്ധിക്കാത്തവരായും ആരുതന്നെ ഉണ്ടാകില്ല. ഇനി പരസ്യം ശ്രദ്ധിച്ചില്ലെങ്കിലും അതില്‍ ബൈക്കോടിച്ചുവരുന്ന സുന്ദരിക്കുട്ടിയുടെ രൂപം നമ്മളുടെ കണ്ണുടക്കിയിട്ടുണ്ടാവും.എയര്‍ഹോസ്റ്റസില്‍ നിന്നും മോഡലിങ് രംഗത്തു സിനിമയിലേക്ക് എത്തിയ റിച്ച പനായ് ആണ്. ബാങ്കോക്ക് സമ്മര്‍, സാന്‍ഡ് വിച്ച് തുടങ്ങിയ മലയാള സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
മോഡലിങ്ങില്‍ നിന്നാണ് മിസ്് ലഖ്നൗ ആയിരുന്ന റിച്ച പനായ് സിനിമയിലേക്ക് എത്തിയത്. പൊന്നണിഞ്ഞ് ഭീമയുടെ പരസ്യത്തിലൂടെയാണ് റിച്ച മലയാളികള്‍ക്ക് സുപരിചിതയായത്. ഭീമയുടെ പരസ്യം ഒരു വലിയ തുടക്കം തന്നെയാണ് താരത്തിനു നല്‍കിയത്.ഗ്ലാമറസ്സ് വേഷത്തില്‍ അഭിനയിക്കാന്‍ മടിയില്ലാതിരുന്ന താരം മാലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷയിലും ശ്രദ്ധിക്കപ്പെട്ടു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നതിനിടയിലാണ് ഭീമയുടെ മോഡലാവാനുള്ള അവസരം റിച്ചയെ തേടിയെത്തിയത്. പരസ്യം ഹിറ്റായത് റിച്ചയ്ക്ക് മലയാള സിനിമയിലേക്കുളള വാതില്‍ തുറന്നു ഹിമാചല്‍ പ്രദേശുകാരിയായ റിച്ച ജനിച്ചതും വളര്‍ന്നതുനമെല്ലാം ലഖ്നൗവിലാണ്.
യാഥാസ്ഥിതിക പശ്ചാത്തലുള്ള കുടുംബത്തില്‍ ജനിച്ച താരത്തിന് ഗ്ലാമര്‍ രംഗത്തേക്കുള്ള പാത തികച്ചും പ്രയാസമേറിയതായുരുന്നു. ഒരു മോഡലാകണം എന്ന തീവ്രമായ ആഗ്രഹംകൊണ്ടാണ് എയര്‍ഹോസ്റ്റസ് ആവാന്‍ തീരുമാനിച്ചതും. ഇതിന്റെ ഭാഗമായിട്ടാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് മിസ് ലഖ്നൗ പട്ടം സ്വന്തമാക്കിയത്.
മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റിച്ച പനായ് വാടാമല്ലി, ബാങ്കോക്ക് സമ്മര്‍, സാന്‍ഡ്വിച്ച തുടങ്ങിയ ചിത്രത്തില്‍ മുന്‍നിര കഥാപാത്രമായി അഭിനയിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ, ഫാന്റസി ചിത്രമായ'യമുദികി മൊഗുഡു,ഈ നെല തക്കുവോഡു' എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റെ നടത്തി.
2016 ലെ റോഡ് ത്രില്ലറായ 'ട്രാഫിക്' എന്ന ചിത്രത്തിലൂടെ റിച്ച ബോളിവുഡിലേക്ക് കടന്നത്. മനോജ് ബാജ്പേയി, ജിമ്മി ഷെയര്‍ഗില്‍, പ്രോസെന്‍ജിത് ചാറ്റര്‍ജി, പരമ്പ്രത ചാറ്റര്‍ജി, ദിവ്യ ദത്ത തുടങ്ങിയ താരനിരകള്‍ അഭിനയിച്ച ചിത്രം വന്‍ വിജയമായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഇന്നിങ്സ് എന്ന ചിത്രത്തിലാണ് റിച്ച മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം.
സിനിമയ്ക്കു പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ആതീവ സ്റ്റൈലിഷും മോഡേണുമായ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്കു മുന്നില്‍ പങ്കുവെക്കാറുമുണ്ട്.പങ്കുവെക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടന്നുതന്നെ വൈറലാകാറാണ് പതിവ്.പത്തു വ്യത്യസ്ഥ കഥകള്‍ കോര്‍ത്തിണക്കി ഒറ്റ ചിത്രമായി എത്തിയ ക്രോസ് റോഡില്‍ നായികമാരില്‍ ഒരാളായും റിച്ചാ പനായ് അഭിനയിച്ചിരുന്നു.