Latest News

അന്യഭാഷാ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ നടി സുധാറാണി! ആദ്യത്തെ കണ്‍മണി സിനിമയില്‍ ജയറാമിന്റെ നായികയുടെ വിശേഷങ്ങള്‍

Malayalilife
topbanner
അന്യഭാഷാ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ നടി  സുധാറാണി! ആദ്യത്തെ കണ്‍മണി സിനിമയില്‍ ജയറാമിന്റെ നായികയുടെ വിശേഷങ്ങള്‍

രുകാലത്ത് മുന്‍നായകന്മാരുടെ കൂട്ടത്തില്‍ നിറഞ്ഞ് നിന്ന ആളാണ് ജയറാം. അഭിനയിക്കുന്നതെല്ലാം ഹിറ്റ് ചിത്രങ്ങള്‍. ജയറാം നായകനായ ആദ്യത്തെ കണ്‍മണി എന്ന ചിത്രത്തില്‍ അംബിക എന്ന ഭാര്യയായി എത്തിയ നായികയെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. അന്യഭാഷാ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് സുധാറാണി. മലയാളത്തില്‍ ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചുളളുവെങ്കിലും ജയറാമിന്റെ ആ സുന്ദരിയായ നായികയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. നൂറ്റമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം സ്വാതി തിരുന്നാള്‍, ഒരു വടക്കന്‍ വീരഗാഥ, രുഗ്മിണി, ആദ്യത്തെ കണ്‍മണി, മലമുകളിലെ ദൈവം തുടങ്ങിയ മലയാള സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അഞ്ച് ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നുവെങ്കിലും ആദ്യത്തെ കണ്‍മണി എന്ന ചിത്രത്തിലെ കഥാപാത്രമാണ് സുധാമണിക്ക് ശ്രദ്ധ നേടി കൊടുത്തത്.

കന്നഡ, തമിഴ് ചിത്രങ്ങളിലൂടെ അഭിനയലോകത്തേക്കെത്തി പിന്നീട് മലയാളത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുധാറാണി. ജയറാം നായകനായ ആദ്യത്തെ കണ്‍മണി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരം. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടനായ ഗോപാലകൃഷ്ണന്റേയും നാഗലക്ഷ്മിയുടെയും മകളായിട്ടായിരുന്നു ജനനം. ജയശ്രീ എന്നായിരുന്നു യഥാര്‍ത്ഥ നാമം. മൂന്നാമത്തെ വയസ്സുമുതല്‍ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങളില്‍ സുധാറാണി മോഡലായി തുടങ്ങി. പ്രശസ്ഥ കന്നഡ നടന്‍ രാജ്കുമാറിന്റെ നായികയായിട്ടാണ് 1986ല്‍ ആനന്ദ് എന്ന സിനിമയിലൂടെ സുധാറാണിയുടെ സിനിമാപ്രവേശം. 1987ല്‍ സ്വാതിതിരുനാള്‍ എന്ന സിനിമയിലൂടെ സുധാറാണി മലയാളത്തിലെത്തി.

തുടര്‍ന്ന് ആദ്യത്തെ കണ്‍മണിയുള്‍പ്പെടെ അഞ്ച് മലയാളം സിനിമകളില്‍ അഭിനയിക്കുകയുണ്ടായി. കര്‍ണ്ണാടക സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌ക്കാരത്തിന് രണ്ടു തവണ അര്‍ഹയായിട്ടുണ്ട്. വിവിധ ഭാഷകളിലായി നൂറ്റമ്പതിലേറെ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. രാജസേനന്റെ സംവിധാനത്തില്‍ ജയറാം, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, കെ.പി.എ.സി. ലളിത, സുധാറാണി, ചിപ്പി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1995ല്‍ പ്രദര്‍ശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ആദ്യത്തെ കണ്‍മണി. ചിത്രത്തിലെ അകലെ അകലെ നീലാകാശം, മധുവിധുരാവുകളെ, ആദ്യത്തെ കണ്‍മണി തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായിരുന്നു. അഭിനയം മാത്രമല്ല സുധാറാണിയുടെ ശബ്ദവും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേമോത്സവ, സിംഹാദ്രിയ സിംഹ, മയൂര, പ്രസാദ്, മാണിക്യ തുടങ്ങിയ സിനിമകളില്‍ നായികമാര്‍ക്ക് സുധാറാണി ശബ്ദം നല്‍കിയിട്ടുമുണ്ട്. 88ല്‍ പഞ്ചമവേദ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തെ തേടിയെത്തി. മൈസൂര്‍ മല്ലിഗൈ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും സുധാറാണിക്ക് ലഭിച്ചിരുന്നു. മലയാളത്തില്‍ അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് താരം സജീവമല്ലായിരുന്നു. എന്നാല്‍ മലയാളസിനിമയില്‍ നിന്നും ഇടവേളയെടുത്തെങ്കിലും കന്നഡ ചിത്രങ്ങളില്‍ താരം സജീവമാണ്.ബെംഗലുരുവിനടുത്തുള്ള മല്ലേശ്വരത്തായിരുന്നു സുധയുടെ ജനനം. രണ്ടു തവണ താരം വിവാഹിതയായിട്ടുണ്ട്. ആദ്യ വിവാഹം അമേരിക്കയില്‍ അനസ്‌തേഷ്യ സ്‌പെഷലിസ്റ്റായിരുന്ന ഡോക്ടര്‍ സഞ്ജയുമായിട്ടായിരുന്നു. ന്നാല്‍ അഞ്ചുവര്‍ഷത്തിനുശേഷം സഞ്ജയുമായി വിവാഹമോചനം നേടിയ താരം തന്റെ ബന്ധുകൂടിയായ ഗോവര്‍ദ്ധനെ വിവാഹം ചെയ്തു. നിധി എന്ന ഒരു മകളാണ് താരത്തിന് ഉളളത്.

Read more topics: # athyathe kanmani,# sudha rani
athyathe kanmani sudha rani

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES