മലയാളിപ്രേക്ഷകര്ക്ക്് പ്രിയങ്കരിയായ നായികയാണ് അനുശ്രീ. മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന താരം കഴിഞ്ഞ ദിവസമാണ് തന്റെ 29ാം പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന് സീരിയല്‍ താരവുമായി പ്രണയം ഉണ്ടെന്ന തരത്തില്‍ ഗോസിപ്പുകള്‍ നേരത്തെ ഇറങ്ങിയിരുന്നു. എന്നാലിപ്പോള്‍ തനിക്ക് കിട്ടിയ ലൗ ലെറ്ററിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വ്യക്തമാക്കിയിരിക്കയാണ് താരം.
ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. തന്റെ കുടുംബത്തോട് വലിയ അടുപ്പമുളള താരം തന്റെ ചേട്ടന്റെ വിവാഹവും പിറന്നാളുമൊക്കെ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ചേട്ടന്റെ വിവാഹം കഴിഞ്ഞും വിവാഹപ്രായമെത്തിയ അനുശ്രീക്ക് കല്യാണം ആലോചിക്കുന്നില്ലേ എന്നും ആരാധകര്‍ ചോദിക്കാറുണ്ട്. എന്നാല്‍ പ്രണയത്തെക്കുറിച്ചും പ്രണയലേഖനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കയാണ് താരമിപ്പോള്‍.
പ്രണയിക്കാന് പറ്റാത്തതിന്റെ ദുഖമാണ് അനുശ്രീക്ക് ഉള്ളത്. ആരെയെങ്കിലും കണ്ടാല്‍ ആ ചേട്ടന്‍ സൂപ്പര്‍ ആണല്ലോ' എന്ന് തനിക്ക് തോന്നിയിട്ടും കാര്യമില്ലെന്നും അവരൊക്കെ തന്നെ അനുശ്രീ എന്ന നടിയായി മാത്രേ കാണുള്ളൂ. അതോണ്ട് റൊമാന്‍സ് ഒന്നും ആര്‍ക്കും തന്നോട് ഇപ്പോള്‍ ഇല്ലെന്നും അനുശ്രീ പറയുന്നു .മോശം ഉദ്ദേശമാണ് ചിലര്‍ക്ക് ഉള്ളതെങ്കില്‍ അത് കൃത്യമായി പിടി കിട്ടും. 'ഉണ്ടോ ഉറങ്ങിയോ' എന്നൊക്കെ സ്റ്റെപ് സ്റ്റെപ് ആയിട്ട് ചോദ്യമെത്തും. ഞാന്‍ ഉണ്ടിട്ടു ഉറങ്ങിക്കോളാം അതിനു നിങ്ങള്‍ക്കു എന്താണെന്ന് ചോദിച്ചാല്‍ അവിടെ തീരും എല്ലാമെന്നും താരം പറയുന്നു.
തനിക്കിപ്പോള്‍ പ്രണയലേഖനങ്ങള്‍ കിട്ടാറില്ല എന്ന വിഷമവും അനുശ്രീ പങ്കുവയ്ക്കുന്നു. സിനിമ നടിയായതില്‍ പിന്നെ പ്രേമ ലേഖനം ലഭിക്കാറില്ലെന്നാണ് അനുശ്രീ പറയുന്നത്. അടുത്തിടെ ഒരു നാലാം ക്‌ളാസ്സിലെ പയ്യന്‍ തനിക്ക് ഒരു ലവ് ലെറ്റര്‍ സമ്മാനിച്ചുവെന്നും അത് താന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്നും അനുശ്രീ ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്. സിനിമാ നടിയായതിനാല്‍ പ്രണയ ലേഖനങ്ങള്‍ ഒന്നും ലഭിക്കാറില്ല. അടുത്തിടെ ഒരു സ്‌കൂളില്‍ പോയപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ തനിക്ക് ഒരു ലവ് ലെറ്റര്‍ തന്നിരുന്നു. അത് താന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് താരം പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. പിറന്നാള്‍ സര്‍പ്രൈസ് നല്‍കി സുഹൃത്തുക്കള്‍ താരത്തെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ അനുശ്രീ പങ്കുവച്ചിരുന്നു.