വസ്ത്രങ്ങളുടെ പേരില്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിറയുന്നവരാണ് ബോളിവുഡ് നടിമാര്‍. വ്യത്യസ്തതയ്ക്കായി എന്ത് വേഷവും ധരിക്കാന്‍ പല നടിമാരും തയ്യാറാകാറും ഉണ്ട്. സോഷ്യല്‍മീഡിയ പലപ്പോഴും ഇത്തരം ഗ്ലാമറസ് വസ്ത്രങ്ങള്‍ക്ക് നേരെ തിരിയാറുമുണ്ട്. ഇപ്പോളിതാ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങള്‍ക്കാണ് സൈബര്‍ സദാചാരവാദികളുടെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ഫിലിംഫെയര്‍ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങള്‍ക്കാണ് നടി ട്രോളുകള്‍ ഏറ്റുവാങ്ങിയത്. . വലയുടേതിന് സമാനമായ പച്ച വസ്ത്രം ധരിച്ചെത്തുന്ന ചിത്രത്തെക്കുറിച്ച് വളരെ മോശം കമന്റുകളാണ് ഉയരുന്നത്.
ഇത്രയും വലിയ നടിയായിട്ടും കരിയറില്‍ ഇത്ര ഉന്നത നിലയിലെത്തിച്ചേര്‍ന്നിട്ടും അര്‍ദ്ധനഗ്നയായി കാണപ്പെടാനുള്ള നടിയുടെ താല്‍പര്യത്തിന് മാറ്റമൊന്നുമില്ലെന്നാണ് ചിലരുടെ കണ്ടെത്തല്‍. അര്‍ദ്ധനഗ്‌നയായ അനുഷ്‌കയുടെ ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്ന് മറ്റുചിലര്‍ പറയുന്നു.
എന്നാല്‍ താരത്തിനെ അനുകൂലിച്ചും ചിലര്‍ രം?ഗത്തെത്തി. അനുഷ്‌കയുടേത് ബോള്‍ ആയിട്ടുള്ള ചിത്രങ്ങളാണെന്നാണ് ഇവര്‍ പറയുന്നത്. ആ നെറ്റ് ഡ്രസ്സിനോടൊപ്പം തൊക്കിന്റെ നിറത്തില്‍ ഒരു ലൈനിങ് ഉണ്ടെന്നും അത് മനസ്സിലാക്കാതെ താരത്തെ വിമര്‍ശിക്കുന്നതെന്തിനണെന്നാണ് വിമര്‍ശകരോടുള്ള മറുചോദ്യം.
തുടര്‍ച്ചയായി സൈബര്‍ സദാചാരവാദികളുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്ന നടിയാണ് അനുഷ്‌ക ശര്‍മ്മ വിവാഹത്തിന് ശേഷം കുട്ടികളായില്ലേ എന്ന ചോദ്യവുമായെത്തിയ ആരാധകര്‍ക്ക് കഴിഞ്ഞ ദിവസം തക്ക മറുപടിയുമായി നടി രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണെന്നും അതില്‍ ആരും ഇടപെടേണ്ടതില്ലെന്നുമാണ് നടി പ്രതികരിച്ചത്.