ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ ആണ് അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി രണ്ടായിരത്തി പത്തിലാണ് അമൃത വിവാഹിതയാകുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചത്. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും പരസ്പര ധാരണയോടെ നിയമപരമായി വിവാഹബന്ധം അവസാനിപ്പിച്ചത്.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ഇരുവരുടെയും വേര്‍പിരിയല്‍ ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു. അമൃതയുടെ മാതാപിതാക്കള്‍ പോലും ഈ വേര്‍പിരിയലിനോട് യോജിച്ചിരുന്നില്ല. അവള്‍ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ്സില്‍ അങ്ങനെ ചെയ്തിരുന്നു എങ്കില്‍ വേര്‍പിരിയല്‍ സംഭവിക്കില്ലായിരുന്നു എന്നാണ് അമൃത സുരേഷ്- ബാല വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ കുറിച്ച് പിതാവ് ഒരിക്കല്‍ തുറന്നു പറഞ്ഞത്.
നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത ഇപ്പോള്‍. താരത്തിന്റെ സിനിമാ പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും താരം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. ജീവിതത്തില്‍ തിളക്കങ്ങള്‍ മാത്രമല്ല, പ്രതിസന്ധിയും നേരിട്ട സെലിബ്രിറ്റിയാണ് അമൃത. ഇതിനിടയ്ക്ക് നടന്‍ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്‍ത്തിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചത് എങ്ങനെയെന്നും, അഭിനയത്തിലേക്ക് കടക്കുന്നതിന്റെ സൂചനയും താരം പ്രേക്ഷകരോട് പങ്കുവച്ചു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വാചാലയാകുന്നത്.
കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു.സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ ഫാനാണ് താന്‍. ലതാജിയുടെ പാട്ടു പാടാന്‍ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു. മാത്രമല്ല ഫേസ്ബുക്കിലെ ചില കമന്റുകള്‍ വായിച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി.