തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ഒന്നാമനായി നിലനില്‍ക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. ഈ സാഹചര്യത്തില്‍ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണ് താരം. അടുത്ത ചിത്രത്തിനായി 54 കോടിയോളം രൂപയാണ് താരം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2012 ല്‍ പുറത്തിറങ്ങിയ റൗഡി റാത്തോറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന വിവരം. ആദ്യ ഭാഗം ചെയ്യുന്ന സമയത്ത് 27 കോടി രൂപയായിരുന്നു അക്ഷയുടെ പ്രതിഫലം, ഇപ്പോളത് 54 കോടിയില്‍ എത്തി നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ 33-ാം സ്ഥാനത്തുണ്ട്. ഇതില്‍ ഏകദേശം 444 കോടി രൂപയാണ് ആണ് അക്ഷയ് കുമാറിന്റെ വാര്‍ഷിക വരുമാനമായി കണക്കാക്കിയിരിക്കുന്നത്.ഒന്‍പത് എന്ന നമ്പറിനോട് അക്ഷയ്ക്ക് വലിയ കമ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 444 കോടി രൂപയോളം വാര്‍ഷിക വരുമാനമുള്ള അക്ഷയ് ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. പട്ടികയില്‍ 33-ാം സ്ഥാനത്താണ് അക്ഷയ്.
ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കുന്ന മിഷന്‍ മംഗല്‍ ആണ് തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ അക്ഷയ് ചിത്രം. കേസരി അടക്കം അടുത്തിറങ്ങിയ പല പടങ്ങളും വന്‍ വിജയവും 100 കോടി ക്ലബും ഒക്കെ താരത്തിന് സമ്മാനിച്ചു.
ഇതിനുപുറമേ ഫര്‍ഹാദ് സാംജിയുടെ ഹൗസ്ഫുള്‍ 4, രാജ് മേഹ്തയുടെ ഗുഡ് ന്യൂസ്, സാംജിയുടെ തന്നെ ബച്ചന്‍ പാണ്ഡെ, ലോറന്‍സിന്റെ ലക്ഷ്മി ബോംബ്, രോഹിത് ഷെട്ടിയുടെ സൂര്യ വന്‍ശി, ജഗന്‍ ശക്തിയുടെ റീമേക്ക് ചിത്രം എന്നിവയാണ് അക്ഷയ് നായകനാകുന്ന മറ്റ് ചിത്രങ്ങള്‍.