മലയാളത്തില്‍ അരങ്ങേറി തമിഴിലും നായികയായ നടിയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇക്കഴിഞ്ഞ ജനുവരിയില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കിയിരുന്നു. അന്നപൂര്‍ണ എന്നു പേരിട്ടിരിക്കുന്ന താരത്തിന്റെ മകളുടെ ചിത്രങ്ങളും താരം പങ്കുവച്ചിരിന്നു. ഇപ്പോള്‍ തന്റെ കുഞ്ഞുമോളെ പാട്ടുപാടി ഉറക്കുന്ന വീഡിയോ ശരണ്യ പങ്കുവച്ചിരിക്കയാണ്.
ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. ദന്തഡോക്ടറാണ് അരവിന്ദ് കൃഷ്ണന്‍. തുടര്‍ന്ന് ഇരുവര്‍ക്കും 2016 ഓഗസ്റ്റില്‍ ഒരു ആണ്കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭന്‍ അരവിന്ദ് എന്നാണ് മകന്റെ പേര്. മകന്‍ ജനിച്ചപ്പോഴും അരവിന്ദ് തങ്ങളുടെ സന്തോഷം ശരണ്യയുടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യ വീണ്ടു ഗര്‍ഭം ധരിച്ചത്.
തുടര്‍ന്ന് ജനുവരി 30നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. രണ്ടാമതും ശരണ്യ അമ്മയായ വിവരം ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തങ്ങള്‍ക്ക് മകള്‍ ജനിച്ചുവെന്ന അടിക്കുറിപ്പിനൊപ്പം മകളുടെ കുഞ്ഞികൈയുടെ ചിത്രവും അരവിന്ദ് പങ്കുവച്ചിരുന്നു. അന്നപൂര്‍ണയെന്നാണ് ശരണ്യയുടെ രണ്ടാമത്തെ മകളുടെ പേര്. പൂര്‍ണി എന്നാണ് വീട്ടില്‍ വിളിക്കുന്നത്. ശരണ്യയുടെയും മകളുടെയും ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകളെ പാട്ടുപാടിയുറക്കുന്ന വീഡിയോ ശരണ്യ പങ്കുവച്ചിരിക്കയാണ്. വട്ടപ്പൊട്ടൊക്കെ ഇട്ട് കുഞ്ഞ് ചിരിക്കുന്നുണ്ട്. വീഡിയോ കണ്ട് ശര്യ ഇത്ര നന്നായി പാടുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മറ്റുനടിമാരെ പോലെ യാതൊരു താരജാഡകളുമില്ലാതെ കുടുംബിനിയായി ജീവിക്കുന്ന ശരണ്യക്ക് ആശംസാപ്രവാഹമാണ്. വീഡിയോ കാണാം.