ബാലയുടെയും അമൃതയുടെയും ജീവിതവും വിവാഹമോചനവും..!
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് അമൃതാ സുരേഷ്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി രണ്ടായിരത്തി പത്തിലാണ് അമൃത വിവാഹിതയാകുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്. ഇന്നലെ വൈകീട്ട് നാലേ മുക്കാലോടെയാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്.ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി.
ബാലയുടെയും അമൃതയുടെയും വിവാഹം
ഇടപ്പള്ളി അമൃതവര്‍ഷിണിയില്‍ ട്രാവന്‍കൂര്‍ സിമന്റ് ഉദ്യോഗസ്ഥന്‍ പി.ആര്‍.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത സുരേഷ് . ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലിലെ മത്സാരാര്‍ത്ഥികളില്‍ ഒരാള്‍. ഷോയില്‍ അതിഥിയായെത്തിയ നടന്‍ ബാലയും അമൃതയും അടുപ്പത്തിലാവുകയും പിന്നീട് വിവാഹത്തില്‍ എത്തുകയും ചെയ്തു.രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു ഇരുവര്‍ക്കും ഒരുമകളാണ് ഉള്ളത്. പാപ്പു എന്നു വിളിപ്പേരുളള അവന്തിക. സംഗീതരംഗത്ത് ശ്രദ്ധേയയായി നില്‍ക്കുമ്പോഴായിരുന്നു എല്ലാം അവസാനിപ്പിച്ച് ബാലയുടെ ജീവിതത്തിലേക്ക് അമൃത കടന്നത്.
വിവാഹമോചനം
എന്നാല്‍ ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്ത വളരെ പെട്ടെന്നായിരുന്നു പരന്നത് .വെറും ഗോസിപ്പുകള്‍ മാത്രമായി ഇതിനെ ചിലര്‍ കണ്ടു .എന്നാല്‍ സത്യാവസ്ഥ തന്നെയെന്ന് പലരും പ്രചരിപ്പിച്ചു . അതേസമയം വാര്‍ത്തകള്‍ക്കെല്ലാം മറുപടി കൊടുത്തുകൊണ്ട് വിവാഹമോചിതരാകാന്‍ മാത്രം ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും എല്ലാ വീട്ടിലും ഉണ്ടാകുന്നതുപോലെ ചെറിയ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതൊരിക്കലും വിവാഹമോചനത്തില്‍ എത്തുകയില്ലെന്നും പറഞ്ഞ് അമൃത സുരേഷ് രംഗത്തുവന്നു. എന്നാല്‍ വിവാഹമോചനം എന്ന പ്രചരണം ഒടുവില്‍ സത്യമാണെന്ന് അറിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചു . അമൃത എല്ലാം ഉപേക്ഷിച്ച് മകളെയും കൊണ്ട് കുടുംബത്തിലേക്ക് തിരികെ എത്തി. അങ്ങനെ 2016 മുതല്‍ ദമ്പതികള്‍ പിരിഞ്ഞായി താമസം.
താരദമ്പതികളുടെ വേര്‍പിരിയലിന് പല പല അഭ്യൂഹങ്ങളും എത്തിയെങ്കിലും ഇപ്പോളും കൃത്യമായ കാരണം പൊതുസമൂഹത്തിന് അറിയില്ല. ബാലയുമായുള്ള വിവാഹത്തിന് അമൃതയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നെങ്കിലും അമൃതയുടെ ഇഷ്ടത്തിന് കുടുംബം പിന്തുണയേകി. പക്ഷേ തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് വൈകിയാണ് മനസിലാക്കിയതെന്നും വീട്ടുകാരായിരുന്നു ശരിയെന്നും പിന്നീട് അമൃത മനസുതുറന്നിരുന്നു.
അവള്‍ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ്സില്‍ അങ്ങനെ ചെയ്തിരുന്നു എങ്കില്‍ വേര്‍പിരിയല്‍ സംഭവിക്കില്ലായിരുന്നു എന്നാണ് അമൃത സുരേഷ്- ബാല വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പിതാവ്് സുരേഷ് ഒരിക്കല്‍ തുറന്നു പറഞ്ഞത്. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ അമൃതയുടെ വിവാഹം നടന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ 26 വയസ് വരെയൊക്കെ കാത്തിരിക്കാമായിരുന്നു. ആ പക്വത കുറവാണ് അമൃതയുടെ ദാമ്പത്യത്തില്‍ സംഭവിച്ചത് എന്നാണ് അച്ഛന്‍ പറഞ്ഞത്.
ബാലയുടെ സുഹൃത്തുകളാകട്ടെ ഇവരുടെ വേര്‍പിരിയലിന്റെ പഴി അമൃതയുടെ മേലാണ് ചുമത്തിയത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു. ഇതിനിടയില്‍ ബാല സീരിയല്‍ നടിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന അഭ്യഹങ്ങളുമെത്തി. .എന്നാല് ഇതിനെതിരെ ബാല ലൈവില്‍ എത്തി .ജനങ്ങള്‍ക്ക് വേണ്ടത് കോണ്‍ട്രിവേര്‍സി മാത്രമാണെന്ന് പറഞ്ഞ താന്‍ ഒരു നടിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത യുട്യൂബില്‍ കണ്ടെന്നും അത് മനസ് വളരെ വേദനിപ്പിച്ചെന്നും ബാല കൂട്ടിച്ചേര്‍ത്തു. അഞ്ചു ലക്ഷം പേര്‍ കണ്ട വിഡിയോയിലൂടെ ആ പെണ്‍കുട്ടിയുടെ ഭാവി ആണ് നശിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളില്‍ സജീവമാണ് അമൃത. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ് അവര്‍. സ്വന്തമായി ബാന്‍ഡും ഉണ്ടായിരുന്നു. പുലിമുരുകനിലും ലൂസിഫറിലും ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ബാല ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. മകളുടെ പിറന്നാള്‍ ആഘോഷം ഇരുവരും ആഘോഷമാക്കിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അമൃതം ഗമയ എന്ന ബാന്‍ഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃത. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗിങ്ങും സ്റ്റേജ് പരിപാടികളുമായി തിരക്കിലാണ് താരം. പാപ്പുവെന്ന് വിളിക്കുന്ന മകള്‍ അവന്തികയുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി അമൃത പങ്കുവയ്ക്കാറുണ്ട്. ഇന്നലെയാണ് ഇവരുടെ ഔദ്യോഗിക വിവാഹമോചനം എറണാകുളത്തെ കോടതിയില്‍ നടന്നത്. നടന്‍ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്. മകള്‍ അവന്തികയെ അമൃതയ്‌ക്കൊപ്പമാണ് കോടതി വിട്ടത്. 2019 അവസാനിക്കും മുമ്പാണ് മറ്റൊരു താര വിവാഹമോചനം കൂടി നടന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഗായിക റിമി ടോമിയും റോയ്‌സും തമ്മിലുള്ള വേര്‍പിരിയലും ഏറെ ശ്രദ്ധനേടിയിരുന്നു.