മലയാളസിനിമയിലെ മിക്ക പ്രശസ്ത നടിമാരും ബാലതാരമായി സിനിമയില്‍ എത്തിയവരാണ്. ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച താരമാണ് ബേബി അനിഘ സുരേന്ദ്രന്‍. ആറുവയസിലാണ് സിനിമയിലേക്ക് അനിഘ എത്തിയത്. ഇപ്പോള്‍ 15 വയസാണ് അനിഖയുടെ പ്രായം. തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ താരം വളരെ കുറച്ചു സമയം കൊണ്ടു തന്നെ സിനിമാരംഗത്തെ പല മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു. ആസിഫ് അലിയുടേയും മംമ്ത മോന്‍ദാസിന്റേയും മകളായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ആറാം വയസില്‍ അനിഘ അഭിനയ രംഗത്തേക്ക് കടക്കുന്നത്.
തന്നെ ബേബി അനിഘ എന്ന് ഇനി വിളിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തിനിടെയില്‍ അനിഘ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയായി സോഷ്യല്‍മീഡിയയില്‍ സജീവമാണ് അനിഖ. എന്നാല്‍ ഒരു 15 വയസുകാരിയുടെ പരിഗണന പോലും കൊടുക്കാതെ അനിഖയുടെ ചിത്രങ്ങള്‍ക്ക് കീഴെ അശ്ലീല കമന്റുമായി ചിലരെങ്കിലും എത്താറുണ്ട്.
അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.15 വയസ് മാത്രം പ്രായമുള്ള താരത്തിന് നേരെ ഇത്തരം കമന്റുകള്‍ എത്തിയതോടെയാണ് കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്ന വിമര്‍ശനവുമായി അഭിരാമി എത്തിയത്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം.
അനിഖയുടെ 13 വയസില്‍ ഒരു യൂട്യൂബര്‍ അനിഖയെക്കെതിരെ അശ്ലീല കമന്റിട്ടയാളെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് കാള്‍ ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. നിയമങ്ങള്‍ പറഞ്ഞ് നിങ്ങളെ പോക്‌സോ കേസില്‍ കുടുക്കുമെന്ന് പറയുന്ന വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു അഭിരാമിയുടെ പ്രതികരണം.
'കൃത്യമായി ഇത് പോലെ ല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നുഎന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു…'–ഇങ്ങനെയാണ് അഭിരാമി കുറിച്ചത്. അഭിരാമിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി. പലരും സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നുവെന്നും തുറന്നു പറയുകയുണ്ടായി.