ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന കഥാപത്രമാണ് നിർമ്മല. നിർമ്മലയായി എത്തിയത് നടി ഉമാ നായർ ആണ്. സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ്. തമിഴിലടക്കം ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് പല സിനിമകളിലും അഭിനയിച്ച നടി വളർന്നത്.ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.
ഉമ പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ചെയ്തിരുന്നത്. പ്രേക്ഷകർക്ക് ഇവയെല്ലാം പ്രിയപ്പെട്ടവയായിരുന്നു. അമ്പതിലധികം സീരിയലുകളിലാണ് ഉമ നായർ അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു. വാനമ്പാടിയിലെ നിർമ്മലേടത്തിക്ക് ശേഷം ഇന്ദുലേഖയിൽ ആണ് ഉമാ നായർ എത്തുന്നത്. ഗൗരി എന്ന ശക്തമായ കഥാപാത്രത്തെയാണ് ഉമ അവതരിപ്പിക്കുന്നതും.
ഉമാ നായരെ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ പേരിനേക്കാള്‍ സീരിയലുകളിലെ കഥാപാത്രങ്ങളുടെ പേരിൽ ആണ് പെട്ടെന്ന് മനസിലാവുക. ഉമാ നായർ അത്രത്തോളം ഭംഗിയായി തന്നെയാണ്ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ചെറുപ്പത്തിൽ തന്നെ സ്കൂളിലെ പ്രോഗ്രാമുകളിൽ എല്ലാം തന്നെ താരം സജീവമായിരുന്നു. അച്ഛനോടും അമ്മയോടും പലപ്പോഴും അഭിപ്രായം പോലും ചോദിക്കാതെയാണ് പരിപാടികൾക്ക് പേരു കൊടുക്കുക. ഡാൻസിനോടുള്ള ഉമ്മയുടെ ഇഷ്ടം കണ്ട് ആയിരുന്നു താരത്തെ അമ്മ ഡാൻസ് പഠിക്കാൻ വിടുന്നത്. എന്നാൽ അക്കാര്യത്തിൽ ഒന്നും തന്നെ ഉമ്മയുടെ അച്ഛന് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ അഭിനയമോഹം വന്നു തുടങ്ങിയപ്പോൾ അച്ഛൻ പ്രൊഡ്യൂസ് ചെയ്തൊരു ഷോട്ട്ഫിലിമിൽ ആണ് ആണ് ഉമാ ആദ്യമായി അഭിനയിക്കുന്നതും. തുടർന്നായിരുന്നു സീരിയലുകൾ താരത്തെ തേടി എത്തുന്നതും.
ഒരു തമിഴ് ചിത്രമാണ് താരം ആദ്യമായി ചെയ്തത് എങ്കിലും അത് അത്ര കണ്ട് ശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ താരത്തിന്റെ അച്ഛനും അമ്മയ്ക്കും
ഉമാ നായർ ഗ്ലാമറസായി അഭിനയിക്കുന്നതിനോടൊന്നും അച്ഛനുമമ്മയ്ക്കും താൽപ്പര്യവും ഉണ്ടായിരുന്നില്ല. താരം ഇതിനോടകം തന്നെ
പതിനെട്ടോളം മലയാള സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ‘ഡിസംബർ,’ ‘എടക്കാട് ബറ്റാലിയൻ,’ ‘ജയിംസ് ആൻഡ് ആലീസ്,’ ‘ചെമ്പരത്തി,’ ‘ലക്ഷ്യം,’ ‘കോടതി സമക്ഷം ബാലൻ വക്കീൽ…’ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമാകാൻ ആണ് താരത്തിന് സാധിച്ചതും. പലപ്പോഴും സിനിമ സീരിയൽ മേഖലയിൽ വര്ഷങ്ങളോളം ഉള്ള ഒരു ആര്ടിസ്റ് ആണ് താൻ എന്ന് പൊതുജനത്തിന് അറിയില്ല എന്നും താരം ഒരുവേള തുറന്ന് പറഞ്ഞിട്ടുണ്ട്.
താരത്തിന്റെ ഭർത്താവ് ഒരു സംവിധായകൻ കൂടിയാണ്. രണ്ട് മക്കളാണ് താരത്തിന് ഉള്ളത്.ഒരു മകളും മകനുമാണ് താരത്തിന് ഉള്ളത്. ബിരുദ വിദ്യാർത്ഥിയായ താരത്തിന്റെ മകൾ ഗൗരി ഒരു ബാസ്ക്കറ്റ് ബോൾ പ്ലെയർ കൂടിയാണ്. മകൻ ഗൗതം ഒരു സ്കൂൾ വിദ്യാർത്ഥി കൂടിയാണ്. താരത്തിന് ഇന്ന് തന്റെ കുടുംബം എന്ന് പറയുന്നത് അടുത്ത ചില സുഹൃത്തുക്കൾ ആണ്. താരത്തിന്റെ സങ്കടത്തിലും സന്തോഷത്തിലും എല്ലാം താരത്തിന് ഒപ്പം നിൽക്കുന്നവർ. താരത്തിന്റെ ജീവിതത്തിൽ ദുഖങ്ങളിൽ അച്ഛനോ അമ്മയോ സഹോദരങ്ങളോ , ബന്ധുക്കളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും താരം ഒരുവേള തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് സാരിയും നാടൻ ഗെറ്റപ്പും മാത്രമേ ചേരൂള്ളൂ എന്ന് കരുതുന്ന നിരവധി പ്രേക്ഷകരുണ്ട്. എന്നാൽ അങ്ങനെ അല്ല എന്ന് തെളിയിച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രങ്ങൾ എല്ലാം തന്നെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു കൊണ്ട് എത്തിയിരുന്നു.