തീവണ്ടിയുടെ ഗംഭീര വിജയത്തിന് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. ഫെലിനി ടിപി സംവിധാനം ചെയ്ത ഈ ചിത്രം ടൊവിനോയുടെ കരിയറിലെ വലിയ ഹിറ്റ് ചിത്രമായി മാറിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണയോടെയാണ് തീവണ്ടി കേരളത്തിലെ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
ആഗസ്റ്റ് സിനിമാസ് നിര്മ്മിച്ച ചിത്രം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. തീവണ്ടിക്ക് ശേഷം കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ടൊവിനോ കീബോര്‍ഡ് വായിച്ചുകൊണ്ട് പാട്ടുപാടുന്ന ഒരൂ വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പുറത്തിറങ്ങിയിരിക്കുന്നത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ എന്നും ഒടുവില്‍ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയായി ടൊവിനോ കുറിച്ചിരുന്നു. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷെയറുകള്‍ക്കൊപ്പം നിരവധി കമന്റുകളും ടൊവിനോയുടെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. പര്‍ദേസി പര്‍ദേസി എന്ന ഗാനമാണ് വീഡിയോയില്‍ ടൊവിനോ പാടിയിരിക്കുന്നത്. ധനുഷിന്റെ മാരി 2 ഷൂട്ടിംഗിനിടെയായിരുന്നു രസകരമായ വീഡിയോ ടൊവിനോ തോമസ് പങ്കുവെച്ചത്.