കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് ഉണ്ടാകാതെ പോയതിന് പ്രധാനകാരണം പൊലീസ് തീര്‍ത്ത വേലികള്‍ തന്നെയാണെന്ന് പറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്. കേരള പൊലീസിന് .തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജി കൈലാസ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കാക്കി ഇപ്പോള്‍ കരുതലിന്റെ നിറമായി മാറിയിരിക്കുകയാണെന്നും ഓരോ പ്രദേശത്തിന്റെയും അതിര്‍ത്തികളില്‍ ബോധവല്‍ക്കരണവും ശാസനയും സ്നേഹം നിറഞ്ഞ കരുതലുമായ് അവര്‍ രോഗാണുവിന് എതിരെ പോരാടുകയാണെന്നും സംവിധായൻ തന്റെ ഫേസ്ബുക് കുറിപ്പിൽ വിവരിച്ചിരിക്കുന്നു.
ഷാജി കൈലാസിന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ
"ഞങ്ങളുടെ സ്വന്തം പോലീസ്"
ചില ഗുണങ്ങള്‍ ചിലര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അദൃശ്യനായ ശത്രുവിനെതിരെ ലോകം മുഴുവന്‍ ഒരു മഹായുദ്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍. ലോകത്തേയും രാജ്യത്തേയും വിസ്മയിപ്പിച്ചുകൊണ്ട് കേരളം ആദ്യ വിജയത്തിന്‍റെ ഒലിവ് കിരീടം ചൂടുമ്ബോള്‍. ആ പോരാട്ടത്തില്‍ മുന്നണി പോരാളിയായി തീര്‍ച്ചയായും ഇവര്‍ ഉണ്ട്. പൊരിവെയിലിന്റെ തൃഷ്ണയില്‍ കര്‍ത്തവ്യത്തിന്റെ കര്‍മ്മനിരതമായ പുതിയ ഏടുകള്‍ രചിച്ച് വിജയത്തിന്‍റെ പുതിയ മഴവില്ലുകള്‍ വിരിയിച്ച് നമ്മുടെ പോലീസ്... കേരള പോലീസ്..!
എത്ര സാന്ദ്രവും എന്നാല്‍ സങ്കീര്‍ണവുമായ മിഷനാണ് ഇവര്‍ നെഞ്ചിലേറ്റിയത്. ഓരോ പ്രദേശത്തിന്റെയും അതിര്‍ത്തികളില്‍ ബോധവല്‍ക്കരണത്തിന്റെയും ശാസനയുടെയും സ്നേഹം നിറഞ്ഞ കരുതലിന്റെയും പെരുമാറ്റ ഭംഗികളുമായി അവര്‍ രോഗാണുവിന് എതിരെ പോരാടി. സമൂഹ വ്യാപനം കേരളത്തില്‍ ഉണ്ടാവാതെ പോയതിന് പ്രധാന കാരണം നമ്മുടെ പോലീസ് തീര്‍ത്ത വേലികള്‍ തന്നെയാണെന്ന് ഞാന്‍ പറയും. ഈസ്റ്ററും വിഷുവും ഇവര്‍ റോഡരികിലാണ് ആഘോഷിച്ചത്. അതും മിക്കവാറും പട്ടിണി നിന്നുകൊണ്ടുതന്നെ. ഇവര്‍ക്ക് വീടുകള്‍ ഉണ്ടായിരുന്നു, സൗകര്യങ്ങള്‍ ഉണ്ടായിരുന്നു, ബന്ധുമിത്രാദികള്‍ ഉണ്ടായിരുന്നു, എന്നിട്ടും അതൊക്കെ അവര്‍ വേണ്ടെന്നുവച്ചു. നമുക്കുവേണ്ടി. നമ്മുടെ നാടിന്‍റെ രക്ഷയ്ക്ക് വേണ്ടി.
കാക്കി ഇപ്പോള്‍ കരുതലിന്റെ നിറമായി മാറിയിരിക്കുന്നു. ജാഗ്രതയുടെ, അര്‍പ്പണബോധത്തിന്റെ, ആത്മാര്‍ത്ഥയുടെ, ഏകാഗ്രതയുടെ എല്ലാം നിറം.. ഈ പോരാട്ടം ഫീല്‍ഡില്‍ നിന്ന് വിജയിപ്പിക്കാന്‍ പോരാടിയവരേ.. നിങ്ങള്‍ക്ക് എന്റെ അഭിവാദ്യം. കേരളത്തിന്‍റെ വരുംകാല ചരിത്രത്തില്‍ സുവര്‍ണ്ണ ഏടുകളില്‍ ഒളിമങ്ങാത്ത ഒരു അധ്യായമാണ് നിങ്ങള്‍ ഇപ്പോള്‍ രചിച്ചു കൊണ്ടിരിക്കുന്നത്.
"ഞങ്ങളുടെ സ്വന്തം പോലീസ്" ചില ഗുണങ്ങൾ ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ്. അദൃശ്യനായ ശത്രുവിനെതിരെ ലോകം മുഴുവൻ ഒരു...
Posted by Shaji Kailas on Sunday, April 19, 2020