Latest News

വിപ്ലവകരമായ മാറ്റവുമായി ഫിഫ, ലോകകപ്പ് സൗഹൃദ മത്സരത്തില്‍ ജപ്പാനും റഷ്യയ്ക്കും ദയനീയ തോല്‍വി

Malayalilife
വിപ്ലവകരമായ മാറ്റവുമായി ഫിഫ, ലോകകപ്പ് സൗഹൃദ മത്സരത്തില്‍ ജപ്പാനും റഷ്യയ്ക്കും ദയനീയ തോല്‍വി

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂണ്‍ 8 മുതല്‍ ജൂലൈ 8 വരെ റഷ്യയില്‍ നടക്കാന്‍ പോവുന്നത്. റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മറ്റൊരു കാര്യം ആദ്യമായിട്ടാണ് ഫുട്‌ബോള്‍ ലോകകപ്പ് റഷ്യയില്‍ നടക്കുന്നതെന്നാണ്. ഇത്തവണ ലോകകപ്പ് ഫുട്‌ബോളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ എത്തിയിരിക്കുകയാണ്. റഷ്യന്‍ ലോകകപ്പിന് ആരവമുയരാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. 

കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് കാണിക്കാനുള്ള റഫറിയുടെ അധികാരത്തില്‍ ആണ് ഫിഫ വിപ്ലവകരമായ മാറ്റം വരുത്തിയിരിക്കുന്നത്. കളിയുടെ എതെങ്കിലുമൊരു ഘട്ടത്തില്‍ നടന്ന സംഭവം റഫറി കാണാതിരിക്കുകയും കുറച്ച് സമയത്തിന് ശേഷം വീഡിയോ റഫറി ഇക്കാര്യം റഫറിയെ അറിയിക്കുകയും ചെയ്താല്‍ ആ സമയത്ത് കളിക്കാരന് ചുവപ്പ് കാര്‍ഡ് കൊടുക്കാനുള്ള റഫറിയുടെ നിയമമാണ് ഫിഫ കൊടുക്കുന്നത്.  മത്സരം തീരുന്നതിന് മുന്‍പ് ഏത് സമയത്തും ഇത്തരം സംഭവം റഫറി അറിഞ്ഞാല്‍ മുന്‍പ് നടന്ന സംഭവത്തിന് അപ്പോള്‍ തന്നെ ചുവപ്പ് കാര്‍ഡ് കൊടുക്കാനാവും. 

ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ റഷ്യയ്ക്കം ഏഷ്യയുടെ വമ്പന്മാരായ ജപ്പാനും തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്നു. ഇതില്‍ രസകരമായ കാര്യം ഇത്തവണ റഷ്യന്‍ ലോകകപ്പിന് യോഗ്യത ലഭിക്കാത്ത രണ്ട് ടീമുകളില്‍ നിന്നുമാണ് റഷ്യയ്ക്കും ജപ്പാനും പരാജയം ഏറ്റ് വാങ്ങേണ്ടി വന്നത്. ഓസ്ട്രിയയും ഘാനയുമാണ്് ആ രണ്ട് ടീമുകള്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രിയ റഷ്യയെ തോല്‍പ്പിച്ചത്. അതേ സമയം സ്വന്തം തട്ടകത്തില്‍ നിന്നുമാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഘാനയ്ക്കു മുന്നില്‍ ജപ്പാന്‍ കീഴടങ്ങിയത്. 

മറ്റൊരു സൗഹൃദ മല്‍സരത്തില്‍ എസ്‌റ്റോണിയ എതിരില്ലാത്ത രണ്ട് ഗോളിന് ലിത്വാനിയയെ തോല്‍പ്പിച്ചു. ഇരു ടീമിനും റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ ഒന്നിലധികം വന്‍കരകൡ നടക്കുന്ന ആദ്യ ലോകകപ്പ്  ഫുട്‌ബോള്‍ ആണ് ഇത്. ലോകമെങ്ങും ഫുട്‌ബോള്‍ ആരവത്തില്‍ മുഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 

Russia and Japan loses in fifa world cup 2018 friendly match

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES