Latest News

സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻസിറ്റീവിറ്റി വേണം; ഈ ഹിറ്റ് ഡയലോഗിന് പിന്നിലെ കഥയുടെ വെളിപ്പെടുത്തലുമായി രൺജി പണിക്കർ

Malayalilife
 സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻസിറ്റീവിറ്റി വേണം;  ഈ ഹിറ്റ്  ഡയലോഗിന് പിന്നിലെ കഥയുടെ  വെളിപ്പെടുത്തലുമായി  രൺജി പണിക്കർ

ലയാളി ചലച്ചിത്ര പ്രേക്ഷകർക്ക് ഇന്നും സുപരിചിതമായ  ഡയലോഗുകളിൽ ഒന്നാണ്  മമ്മൂട്ടി-രൺജി പണിക്കർ കൂട്ടുകെട്ടിൽ  ഒരുങ്ങിയ ദി കിംഗ് എന്ന സിനിമയിലെ സെൻസ് വേണം സെൻസിബിളിറ്റി വേണം സെൻസിറ്റീവിറ്റി വേണം എന്നത്. ഇന്നും മലയാളിപ്രേക്ഷക മനസ്സിൽ  ഈ ഡയലോഗ് കാണാപ്പാഠമാണ്.  എന്നാൽ ഇപ്പോൾ നടനും തിരക്കഥകൃത്തും സംവിധായകനുമായ രൺജി പണിക്കർ ആ ഹിറ്റ് ഡയലോഗ് പിറന്ന കഥ വെളിപ്പെടുത്തുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് മഹാറാണിയിലായിരുന്നു അന്ന് ഷൂട്ട്. സെറ്റ് എല്ലാ രാവിലെ തന്നെ റെഡിയായിക്കൊണ്ടിരിക്കുകയാണ്. അപ്പോ ഞാന്‍ എഴുതാനായി റൂമില്‍ കയറി വാതില്‍ അടച്ചു. . പിന്നെ പുറത്തിറങ്ങുന്നത് വൈകുന്നേരം അഞ്ച് മണിക്കാണ്. അഞ്ച് മണിവരെ ആ സെറ്റ് മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. ഒരു പരാതിയും പറയതെ നടൻ മമ്മൂട്ടിയും സംവിധായകൻ ഷാജി കൈലാസും ആ സെറ്റ് മുഴുവനും എന്നെ കാത്തിരുന്നു. അഞ്ച് മണിയായപ്പോൾ മുറയിൽ നിന്ന് എഴുതിയ സാധനവുമായി പുറത്തിറങ്ങി.

ആദ്യം ഡയലോഗ് നടൻ മുരളിയെ കൊണ്ട് വായിപ്പിച്ചു.എനിക്ക് ഒരു കോണ്‍ഫിഡന്‍സിന് വേണ്ടിയായിരുന്നു അങ്ങനെ ചെയ്യിപ്പിച്ചത്. മുരളി ഭയങ്കരമായി എക്സൈറ്റഡ് ആയതോടെ ഞാന്‍ സംവിധായകനെ വിളിച്ച് കേള്‍പ്പിക്കുയായിരുന്നു. അങ്ങനെയാണ് ദി കിംഗിലെ ആ ഹിറ്റ് ഡയലോഗ് പിറന്നത്.- രൺജി പണിക്കർ പറഞ്ഞു.

1995 ൽ രൺജിപണിക്കറുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദി കിംഗ്. ചിത്രത്തിൽ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന ഐഎസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. അന്നത്തെ വൻ താരനിര അണിനിരന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ചിത്രത്തിലെ വെടിക്കെട്ട് ഡയലോഗുകൾ വർഷങ്ങൾ കഴിഞ്ഞുട്ടും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.

ദിവസങ്ങൾക്ക് മുൻപ് എറണകുളം ജില്ലകളക്ടർ സുഹാസിനെ പ്രകീർത്തിച്ച് ഇതേ ഡയലോഗുമായി താരം രംഗത്തെത്തിയിരുന്നു.'' രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്. ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..sense ..sensibility..sensitivity..Suhas.. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ‌. ഈ പോസ്റ്റ് പിന്നീട് നടൻ മമ്മൂട്ടി ഫേസ് ബുക്കിൽ ഷെയര്‌ ചെയ്യുകയും ചെയ്തിരുന്നു.നിമയിലെ പോലെ ഒരു തീപ്പൊരി ഭരണാധികാരിയെ കണ്ടതിന്റെ ആവേശത്തിലാകണം അദ്ദേഹം ഈ വാക്കുകൾ കുറിച്ചെന്നായിരുന്നു പ്രേക്ഷകരുടെ ഭാഷ്യം.

Renji Panikar with the reveal of the story behind this hit dialog

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക