Latest News

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം റാംജിറാവു സ്പീക്കിംഗിലെ റാംജിറാവുവായി വിജയരാഘവന്‍ വീണ്ടും വരുന്നു

Malayalilife
സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം റാംജിറാവു സ്പീക്കിംഗിലെ റാംജിറാവുവായി വിജയരാഘവന്‍ വീണ്ടും വരുന്നു

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. സിനിമയില്‍ വിജയരാഘവന്‍ ചെയ്ത റാംജിറാവു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ രാഘവന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ഒരു കഥാപാത്രം തന്നെയായിരുന്നു റാംജിറാവു. ഇപ്പോഴിതാ റാംജിറാവുവായി വിജയരാഘവന്‍ വീണ്ടും വരുന്നു. 

റാംജി റാവു ആയി നാലാമത്തെ സിനിമയിലാണ് വിജയരാഘവന്‍ വരുന്നത്. ചെന്പന്‍ വിനോദ് ജോസും ഷൈന്‍ ടോം ചാക്കോയും നായക വേഷത്തില്‍ എത്തുന്ന മാസ്‌ക്കിലാണ് വിജയരാഘവന്‍ റാംജി റാവു ആയി ഇനി വരുന്നത്. സുനില്‍ ഹനിഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയങ്ക നായരാണ് നായിക. മാമുക്കോയ,സലീംകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എഎസ് ഗിരീഷ് ലാലാണ് മാസ്‌ക്ക് നിര്‍മ്മിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍. സിദ്ദിഖ്-ലാലിന്റെ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിനു ശേഷം മാണി സി കാപ്പന്‍ സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗിലും വിജയരാഘവന്‍ റാംജി റാവു ആയി എത്തി. അഞ്ചു വര്‍ഷം മുന്പ് മമ്മാസ് സംവിധാനം ചെയ്ത മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന സിനിമയിലൂടെ ആണ് റാംജി റാവു മൂന്നാമതും വെള്ളിത്തിരയിലേക്ക് എത്തിയത്.

Ramji Rao-returns-vijayaraghavan-play-the-role-fourth-time

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES