മലയാളികൾക്ക് ഏറെ സുപരിചിതനായ പാരഡിപ്പാട്ടുകളുടെ സുൽത്താനാണ് നാദിർഷ. 1966 ഓഗസ്റ്റ് 28 ന് അബുദുള്ളയുടെയും ആയിഷ ബീവിയുടെയും മകനായി കൊച്ചിയിൽ ആണ് നാദിർഷയുടെ ജനനം. മൂന്ന് അനിയൻമാരും സഹോദരിയും ആണ് നാദിർഷയ്ക്ക് ഉള്ളത്. എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിചിരുന്നു.പ്രീഡിഗ്രിക്കു പഠിക്കുന്ന വേളയിൽ അച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഭാരം നാദിർഷായുടെ തോളിലാകുകയും ചെയ്‌തു.
കഴിക്കാൻ ആഹാരമോ ധരിക്കാൻ വസ്ത്രമോ ഇല്ലാത്ത അവസ്ഥ. ബന്ധുക്കളുടെ പഴയ വസ്ത്രങ്ങൾ വാങ്ങി ധരിച്ചിരുന്ന കാലം. പിതാവ് മരിച്ചപ്പോൾ കാർബൊറാണ്ടം യൂണിവേഴ്സലിൽ അദ്ദേഹത്തിന്റെ ജോലി ആയിരുന്നു ആദ്യം നാദിർഷയ്ക്ക് ലഭിച്ചത്. ജീവിത പ്രാരാബ്ധം കൂടി വന്നതോടെ പതിനെട്ടാം വയസ്സിൽ എട്ടു കിലോയുള്ള ചുറ്റികകൊണ്ടു പാറ പൊട്ടിക്കുന്നതായിരുന്നു പണി. പകൽ കോളജിലും രാത്രിയിൽ ജോലിക്കും പോകും. നേരംപോക്കിനു വേണ്ടി പൊട്ടിച്ച പാറക്കഷണങ്ങൾ കോരിയിടുമ്പോൾ കൂട്ടുകാരെ കളിയാക്കാനാണ് ആദ്യമായി പാരഡി ഗാനങ്ങൾ നാദിർഷ ആദ്യമായി സൃഷ്ടിച്ചത്. അതുവരെ ഒരുവരിപോലും കുറിക്കാത്ത നാദിർഷ ഏവരെയും അത്ഭുത പെടുത്തി കൊണ്ട് എഴുത്തു തുടങ്ങി.
കുറെക്കാലം കഴിഞ്ഞപ്പോൾ പാറ പൊട്ടിക്കലിൽ നിന്നു പ്രമോഷൻ കിട്ടി, മെഷീൻ ജോലിയായിരുന്നു. രണ്ടു ഷിഫ്റ്റ് ജോലിക്കുശേഷം പിറ്റേന്നു ഗാനമേളയ്ക്കും മിമിക്രിക്കും പോയി കുടുംബത്തെ പോറ്റേണ്ട ആവസ്തയിൽ ഉറക്കം നാദിർഷയ്ക്ക് സ്വപ്നം മാത്രമായിരുന്നു. ദിവസം ഒന്നോ രണ്ടോ മണിക്കൂറാണ് 25 വയസ്സുവരെ ആണ് ഉറങ്ങിയിരുന്നത്.’
''തുടക്കത്തിൽ ഒരു ഗായകൻ മാത്രമായിരുന്ന നാദിർഷ . മിമിക്രി താരങ്ങളായ രമേശ് കുറുമശേരിക്കും ഏലൂർ ജോർജിനുമൊപ്പം ഒരാൾ വേണമെന്ന് അറിഞ്ഞതോടെ ഞാൻ അവരുടെ റിഹേഴ്സൽ കാണാൻ പോകുകയും റിഹേഴ്സലിനിടെ എന്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ അവർക്കു ദേഷ്യം വരുകയും അതോടെ എങ്കിൽ നീ കാണിക്കാൻ അവർ ആവശ്യപ്പെടുകയും ചെയ്‌തു. അന്നത്തെ തന്റെ മിമിക്രി കണ്ടതോടെ അവർക്കൊപ്പം ഷോയ്ക്കു ചെല്ലണമെന്നായി. ഗാനമേളയ്ക്കു 30 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് മിമിക്രിക്ക് 50 രൂപ തരാമെന്നും പറഞ്ഞു. അങ്ങനെയാണു മിമിക്രി തുടങ്ങുന്നത്.
കൊച്ചിൻ ഓസ്ക്കറിലെ സ്ഥിരം മിമിക്രി താരമായി പിൽക്കാലത്തു നാദിർഷ മാറി. പാരഡിയെഴുത്തും കസറ്റ് ഇറക്കലുമെല്ലാം അക്കാലത്തായിരുന്നു. പിന്നാലെ എറണാകുളം നോർത്തിലെ ടെലിഫോൺ ബൂത്തിന് പുറത്ത് വച്ച് ദിലീപ് എന്ന ഗോപാലകൃഷ്ണനുമായി തുടങ്ങിയ സൗഹൃദം. തുടർന്ന് മിമിക്രി വേദികളിളുടെ ‘ദേ പുട്ട്’ എന്ന സംരംഭത്തിൽ എത്തി നിൽക്കുന്നു.
സിനിമയിൽ നിന്നും നിരവധി സൗഹൃദങ്ങളാണ് നാദിര്ഷയ്ക്ക് ഉള്ളത്. അത്തരത്തിൽ ഉള്ള സൗഹൃദമായിരുന്നു കലാഭവൻ മണിയും ടിനിയും എല്ലാം.കലാഭവൻ മണിയെക്കൊണ്ട് ആദ്യമായി നാടൻ പാട്ട് പാടിച്ചതും നാദിർഷയെയാണ്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കസറ്റിലായിരുന്നു മണിയുടെ അരങ്ങേറ്റം.
കാലം മനുഷ്യന് നൽകിയ മാറ്റമായിരുന്നു നാദിർഷയ്ക്ക് പിന്നീട് ഉണ്ടായത്. സിനിമയിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച നാദിർഷ സംവിധായകന്റെ കുപ്പായവും അണിഞ്ഞു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ മൂന്നു സിനിമകളാണ് ബ്ലോക്ക് ബസ്റ്റർ വിജയമായി മാറിയതും. അതേ സമയം അമർ അക്ബർ അന്തോണിയിലെ എന്നോ ഞാൻ എന്റെ മുറ്റത്ത് ഒരു അറ്റത്ത് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം നാദിർഷായാണ് ആണ് ചെയ്തതെന്ന് അറിയുമ്പോൾ ചിലരുടെ നെറ്റി ചുളിയും. അന്നത് ചെയ്യുമ്പോൾ ആ ഗാനം അംഗീകരിക്കപ്പെടെണ്ടതാണ് എന്ന് തോന്നിയാലും അതിന്റെ മ്യൂസിക് ഡയറക്ടർ ആരാണ് എന്നറിയുമ്പോൾ ആ ഗാനം അതേ പോലെ മാറ്റി നിർത്തും എന്നുമാണ് നാദിർഷ പറയുന്നത്. കാലം മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒപ്പം ഇന്നും പ്രേക്ഷകർക്ക് ഇടയിൽ സജീവമാണ് നാദിർഷ.