മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കെണ്ട് പോയ സിനിമയാണ് തൂവാനത്തുമ്പികൾ. മഴ, ക്ലാര, പ്രണയം... എന്നിങ്ങനെ മൂന്ന് പ്രണയത്തിന് ചില ഭാവങ്ങൾ പത്മരാജന്റെ സിനിമയിലൂടെ പ്രേക്ഷകർക്ക് കാണിച്ച് തരുകയായിരുന്നു. ക്ലാരയും ജയ കൃഷ്ണണും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് പിന്നിട്ടിട്ടും ജീവിക്കുന്നു. അധികം സിനിമകൾക്ക് ലഭിക്കാത്ത ഒരു സൗഭാഗ്യമാണ് ഈ ചിത്രത്തെ തേടി എത്തിയിരിക്കുന്നത്.
ഇന്ന് 33 വഷം പിന്നീടുകയാണ് പത്മരാജന്റെ ഈ ക്ലാസിക് ചിത്രം പിറന്നിട്ട്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഓർമ പങ്കുവെച്ച് നടൻ ആശോകൻ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് മോഹൻലാലും താരം പങ്കുവെച്ച വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അശോകൻ വീഡിയോയിൽ സിനിമയെ കുറിച്ച് മാത്രമാല്ല മോഹൻ ലാൽ എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചു വാചാലനാകുന്നുണ്ട്. അതോടൊപ്പം തന്നെ ചിത്രത്തിലെ ലൊക്കേഷനിൽ നടന്ന ഒരു സംഭവവും താരം തുറന്ന് പറയുന്നു.
ഇപ്പോഴും ഏറെ പുതുമ നൽകുന്ന ചിത്രമെന്നാണ് തൂവാനത്തുമ്പികൾ. തിരക്കഥയിലും സംഭാഷണത്തിനും കഥാപാത്രങ്ങളിലും പുതുമ കൊണ്ടുവന്ന തൂവാനത്തുമ്പികൾ പിന്നീട് ഒരു കൾട്ട് സിനമയായി മാറി എന്നും മോഹൻലാൽ തുറന്ന് പറയുന്നു. താരം ചിത്രത്തിലെ ജയകൃഷ്ണന്റെ അടുത്ത സുഹൃത്തായി എത്തിയ അശോകന്റെ കഥാപാത്രത്തെ പറ്റിയും പറയുന്നുണ്ട് അതോടൊപ്പം മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചതെനനാണ് മോഹൻലാൽ അശോകനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
വടക്കുംനാഥ ക്ഷേത്രത്തില്‍ ചിത്രീകരിക്കുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജനങ്ങളായിരുന്നു. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കുപോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചുകൊണ്ട് ഒരു തള്ള്.തോളില്‍ കയ്യിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു.
മോഹന്‍ലാല്‍ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹന്‍ലാല്‍, ഓടാന്‍ തുടങ്ങിയ അവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവന്‍ നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി. അപ്പോള്‍ അവന്‍ പറഞ്ഞ് കൂട്ടുകാരുമായി പന്തയം വെച്ചാണ് താന്‍ വന്നത് എന്നായിരുന്നു. ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.