വന്ദേ മുകുന്ദ ഹരേ...' എന്ന കീർത്തനത്തിൻ്റെ ഈരടികൾ മുഴങ്ങിയാൽ സിനിമാ പ്രേമികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന രൂപം അതുല്യകലാകാരൻ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ മുഖമാകും. പ്രേക്ഷകമനസ്സിൽ ഈ ഗാനം അലയടിക്കുന്നതും അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ തന്നെയാകും.മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സ്വഭാവനടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള ഒരു പാട് വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. മുപ്പത്തിയഞ്ചു വർഷക്കാലം പകരക്കാരനില്ലാതെ മലയാള സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം മലയാളി പ്രേക്ഷകരോട് വിട പറഞ്ഞിട്ട് പതിനഞ്ചു വര്ഷം പിന്നിട്ടിരിക്കുകയാണ്. പേരുപോലെ മലയാളത്തിൽ ആ അഭിനയ ശൈലിയുടെ ഒടുവിലെ പ്രതിഭയായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടൻ.
1944 ഫെബ്രുവരി 13-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്ത്, എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടേയും ഇളയ മകനായാണ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം സർക്കാർ ഹൈ സ്കൂളിൽ നിന്ന് പൂർത്തിയാക്കി. അദ്ദേഹത്തിന്റെ അമ്മാവൻ ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ ഒരു സരസകവിയും മറ്റൊരു അമ്മാവൻ ഉണ്ണികൃഷ്ണ മേനോൻ കേരളത്തിലെ ഒരു അറിയപ്പെടുന്ന നർത്തകനും ആയിരുന്നു. ചെറുപ്പ കാലം തൊട്ടേ സംഗീതത്തിൽ തല്പരനായിരുന്നു ഉണ്ണികൃഷ്ണൻ. ചെറുപ്പത്തിലേ തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങൾ അഭ്യസിച്ചു. കലാമണ്ഡലം വാസുദേവ പണിക്കർ ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. സംഗീതത്തിലെ അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് ചില സംഗീത ട്രൂപ്പുകളിലും പിന്നീട് പ്രസിദ്ധ നാടക വേദിയായ കെ.പി.എ.സി, കേരള കലാവേദി എന്നിവടങ്ങളിൽ പ്രവർത്തിച്ചു. ഇവിടെ പ്രധാനമായും തബലിസ്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്തത്. ഒരു ഗായകനും സംഗീതസംവിധായകനും കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ നിരവധി ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. നടാങ്ങ്ങളിലൂടെയായായിരുന്നു അദ്ദേഹം സിനിമയിലേക്ക് ചുവട് വയ്ക്കുന്നതും.
1970 ലെ ദർശനം ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ.[പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ ആന പാപ്പാൻ , വരവേല്പിലെ നാരായണൻ, ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കത്തിലെ പലിശക്കാരൻ, പുന്നാരത്തിലെ മക്കൾ നോക്കാത്ത അധ്യാപകൻ, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഒടുവിൽ അനശ്വരമാക്കി..
ദേശീയതലത്തിൽ നിന്ന് പോലും അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്തിലെ ആരാച്ചാർ എന്ന കഥാപാത്രത്തെ തേടി പ്രശംസ എത്തിയതിന് പിന്നാലെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും തേടിയെത്തി. തുടർന്ന് സംസ്ഥാനസർക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും കഥാപുരുഷനിലെയും തൂവൽക്കൊട്ടാരത്തിലെയും അഭിനയത്തിന് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ കരസ്ഥമാക്കിയിരുന്നു. സിനിമയിൽ അദ്ദേഹത്തിന് ചെറുപ്പകാലത്ത് അഭ്യസിച്ച സംഗീതത്തിൻ്റെ ബാലപാഠങ്ങൾ പ്രയോഗിക്കാനും അവസരം കിട്ടിയിരുന്നു. ബിച്ചു തിരുമല എഴുതിയ ഒരു ഗാനത്തിന് സംഗീതം പകർന്നത് ഒടുവിൽ ഉണ്ണിക്കൃഷ്ണനായിരുന്നു. 1984ൽ പുറത്തിറക്കിയ "പരശുറാം എക്സ്പ്രെസ്" എന്ന ആൽബത്തിന് വേണ്ടിയായിരുന്നു ആ കൂടിച്ചേരൽ. ഒടുവിൽ ആരാധകർക്ക് മുന്നിൽ ഗായകനായും പ്രത്യക്ഷപ്പെട്ടിരുന്നു. ഒടുവിൽ ഗായകനായി കുറുക്കൻ രാജാവായി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. എടി ഉമ്മറായിരുന്നു മോഹം നീ കാമകലേ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നത്. പൂവച്ചൽ ഖാദറിൻ്റെ വരികളാണ് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ആലപിച്ചത്.
ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ഒടുവിലായി അഭിനയിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് . കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കിഡ്നി തകരാറു മൂലം ചികിത്സയിലായിരുന്ന ഒടുവിൽ മരിച്ചത്. 1944 ഫ്രെബ്രുവരി പതിമൂന്നിന് തൃശ്ശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ വീട്ടിൽ ഇപ്പോഴുള്ളത് ഭാര്യ പത്മജയാണ്. ശാലിനി,സൗമിനി എന്ന പെൺകുട്ടികൾ ആണ്.
. കിഡ്നി തകരാറു മൂലം ചികിത്സയിലായിരുന്ന ഒടുവിൽ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. 1944 ഫ്രെബ്രുവരി പതിമൂന്നിന് തൃശ്ശൂർ ജില്ലയിലെ വടക്കഞ്ചേരിയിൽ എങ്കക്കാട്ട് ഒടുവിൽ വീട്ടിലെ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച ഒടുവിൽ ഉണ്ണിക്കൃഷ്ണൻ്റെ വീട്ടിൽ ഇപ്പോഴുള്ളത് ഭാര്യ പത്മജയാണ്. ശാലിനി,സൗമിനി എന്ന പെൺകുട്ടികൾ.
ചരമവാർഷിക ദിനത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർത്ത് നടൻ മോഹൻലാൽ. ഓർമപ്പൂക്കൾ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പത്മജയും മകൾ പത്മിനിയും ജീവിക്കാൻ പാടുപെടുകയാണ്. അവരുടെ ഏക വരുമാന മാർഗ്ഗം ചാലചിത്ര അക്കാദമിയിൽ നിന്ന് എല്ലാ മാസവും ലഭിക്കുന്ന 1000 രൂപയും അദ്ദേഹത്തിന്റെ ചെറുമകൻ സ്വീകരിക്കുന്ന വികലാംഗർക്കുള്ള പെൻഷനുമാണ്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് രണ്ടുതവണ ലഭിച്ച വ്യക്തിയാണ് ഈ മഹാനടൻ ഒഡുവിൽ ഉണ്ണികൃഷനൻ, അദ്ദേഹത്തിന്റെ കുടുംബത്തെ രക്ഷിക്കാൻ സർക്കാർ പോലും ഒന്നും ചെയ്യുന്നില്ല.