ജനിച്ചപ്പോള്‍ മിടുമിടുക്കന്‍; നാലാം വയസില്‍ ആ കുഞ്ഞിക്കാലുകള്‍ തളര്‍ന്നു നടന്‍ നെപ്പോളിയന്റെ മകന് സംഭവിച്ചത്;ഒടുക്കം എല്ലാം കെട്ടിപ്പെറുക്കി നാടു വിട്ടു; നെപ്പോളിയന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

Malayalilife
ജനിച്ചപ്പോള്‍ മിടുമിടുക്കന്‍; നാലാം വയസില്‍ ആ കുഞ്ഞിക്കാലുകള്‍ തളര്‍ന്നു നടന്‍ നെപ്പോളിയന്റെ മകന് സംഭവിച്ചത്;ഒടുക്കം എല്ലാം കെട്ടിപ്പെറുക്കി നാടു വിട്ടു; നെപ്പോളിയന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

നായകനായും, വില്ലനായും വെള്ളിത്തിരിയില്‍ നിറഞ്ഞു നിന്ന നെപ്പോളിയിന്‍, കൈവച്ച മേഖലകളില്‍ എല്ലാം വിജയിച്ച പ്രതിഭയാണ്. സ്പോര്‍ട്സ്, സിനിമ, രാഷ്ട്രീയം, ഐടി, ബിസിനസ്, കൃഷി അങ്ങനെ തൊട്ടതെല്ലാം പോന്നാക്കിയ പ്രതിഭ. കോളജ് കാലത്ത് അറിയപ്പെടന്ന ഡെക്കാല്‍ത്തലന്‍ അത്ലറ്റും, ബാസ്‌ക്കറ്റ്‌ബോള്‍ താരവുമായ കുമരേശന്‍ ദുരൈസാമി പിന്നീട് സിനിമയില്‍ നെപ്പോളിയനായി. രാഷ്ട്രീയത്തില്‍ ഇറങ്ങി കേന്ദ്രമന്ത്രിയായി. വലിയ ഐടി കമ്പനി ഉടമയായി.

ഇപ്പോള്‍ അദ്ദേഹം വീണ്ടും വാര്‍ത്തകല്‍ നിറയുന്നത് അമേരിക്കയില്‍ കര്‍ഷകനായിട്ടാണ്. വാണിജ്യ അടിസ്ഥാനത്തില്‍ പച്ചക്കറിക്കൃഷി ചെയ്ത് താരം വിജയിക്കുന്നു. യുഎസിലെ നാഷ്വില്ലെ ടെനിസിയില്‍ 300 ഏക്കര്‍ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈന്‍ ഉല്‍പാദനവും നടത്തുന്നുണ്ട്. അമേരിക്കയിലെ കൊട്ടാര സദൃശ്യമായ വീട്ടില്‍ താമസിക്കുന്ന നെപ്പോളിയന് ഒരേ ഒരു ദുഃഖമേയുള്ളു. മംഗലശ്ശേരി നീലകണ്ഠനെപ്പോലെ അരക്കുതാഴെ തളര്‍ന്നുപോയ മകന്‍. അവനുവേണ്ടി എല്ലാം ഉപേക്ഷിച്ച ഒരു പിതാവിന്റെ ജീവിതം കൂടിയാണ് നെപ്പോളിയന്‍േറത്.

കൈവച്ച മേഖലകളെല്ലാം പൊന്നാക്കിയ നെപ്പോളിയന്റെ ഒരേ ഒരു ദുഃഖമാണ് മകന്‍െ അസുഖം. നെപ്പോളിയന്‍ - ജയസുധ ദമ്പതിമാരുടെ ആദ്യ പുത്രന്‍ ധനുഷ് ജനിച്ചപ്പോള്‍ ആരോഗ്യവാനായിരുന്നു. എന്നാല്‍ ആ കുഞ്ഞിന് മൂന്ന് നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. മസ്‌ക്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വ രോഗമായിരുന്നു ഇത്. ഇതുമൂലം കുട്ടിയുടെ അരക്കുതാഴെ തളര്‍ന്നുപോയി. വന്‍ ചെലവുള്ള മരുന്നുകളാണ് ഇതിന് വേണ്ടത്. മകന്റെ ചികിത്സയ്ക്കായി ലോകം മുഴുവന്‍ അന്വേഷിച്ചുവെങ്കിലും ആ രോഗാവസ്ഥക്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.

അങ്ങനെ ലഭ്യമായതില്‍ മികച്ച ചികിത്സക്ക് വേണ്ടിയാണ് നെപ്പോളിയനും കുടുംബവും അമേരിക്കയിലേയ്ക്ക് പോകുന്നത്. ഇടയ്ക്കിടെ ചികിത്സക്ക് പോയി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒന്നിലാണ് മകന്‍ ധനുഷ് അച്ഛനോട് തനിക്ക് അമേരിക്കയില്‍ തന്നെ താമസിച്ചാല്‍ മതി എന്ന് പറയുന്നത്. -''ഇന്ത്യയില്‍ വീല്‍ ചെയറില്‍ ഞാന്‍ പോകുമ്പോള്‍ എല്ലാവരും എന്തോ ഒരു വസ്തുപോലെ എന്നെ നോക്കുന്നു. ഇവിടെ അങ്ങനെ ഒരു വ്യത്യാസം എനിക്ക് ഫീല്‍ ചെയ്യുന്നില്ല. പിന്നെ, വീല്‍ ചെയറില്‍ എവിടെയും പോകാനുള്ള സൗകര്യവും ഉണ്ട്''. അത് കേട്ടതോടെയാണ് നെപ്പോളിയന്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിക്കുന്നത്.

പക്ഷേ, സിനിമ, രാഷ്ട്രീയം എന്നീ തിരക്കുകളില്‍ നിരന്തരം ഇന്ത്യയിലേക്ക് യാത്രകള്‍ വേണ്ടി വന്നിരുന്നു. ഭാര്യ ജയസുധ പൂര്‍ണ്ണമായും തന്റെ സമയം കുട്ടികള്‍ക്കായി നീക്കി വച്ചു. അമേരിക്ക ആസ്ഥാനമായി ജീവന്‍ ടെക്നോളജീസ് എന്ന ഐ ടി സൊല്യൂഷന്‍സ് കമ്പനി തുടങ്ങുന്നതും ഇതിനിടയില്‍ ആണ്. അതും വന്‍ വിജയമായി. ജീവന്‍ ടെക്നോളജിക്ക് ഇന്ന് അമേരിക്കയിലും ഇന്ത്യയിലും നിരവധി ഓഫീസുകള്‍ ഉണ്ട്. എണ്ണൂറിലധികം പേര്‍ അവിടെ ജോലി ചെയ്യുന്നു. നടനും കുടുംബവും താമസിക്കുന്ന അമേരിക്കയിലെ ടെന്നെസി സ്റ്റേറ്റിലെ നാഷ്വില്‍ പ്രവിശ്യയില്‍ വലിയൊരു ഫാമും ഇന്ന് സ്വന്തമായുണ്ട് നെപ്പോളിയന്.

ധനുഷിനെ കൂടാതെ ഇളയ മകന്‍ ഗുണാല്‍, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്. മകന് സുഖമായി ഉറങ്ങാന്‍ അത്യാധുനിക കിടക്കയാണ് വാങ്ങിയിരിക്കുന്നത്. ഈ കിടക്കയില്‍ ഫിസിയോതെറാപ്പിക്കുള്ള സൗകര്യവുമുണ്ട്. മൂന്നു നിലയിലുള്ള കൊട്ടാര സദൃശ്യമായ വീട്ടിലാണ് താരവും കുടുംബവും യുഎസില്‍ താമസിക്കുന്നത്. ഹൈടെക് സംവിധാനങ്ങളുള്ള വീട്ടില്‍ മൂത്ത മകന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാന്‍ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വിമ്മിങ് പൂളില്‍ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. ബെന്‍സും ടെസ്ലയും ഉള്‍പ്പെടെയുള്ള വാഹനങ്ങളും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച പ്രത്യേക വാനുമുണ്ട്. വീടിനുള്ളില്‍ ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടും കായിക പ്രേമിയായ നെപ്പോളിയന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെയാണ് കൃഷി തുടങ്ങിയത്.

സാമൂഹിക പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമാണ്. മസ്‌ക്കുലര്‍ ഡിസ്ട്രോഫിയക്കും അനുബന്ധ രോഗങ്ങള്‍ക്കുമുള്ള ചികിത്സക്കായി തമിഴ് നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ മയോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മസ്‌ക്കുലാര്‍ ഡിസ്ട്രോഫി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍എന്ന സ്ഥാപനവും അദ്ദേഹം നടത്തി വരുന്നു.

Napolean Life and family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES