തമിഴ് നടന്‍ റോബോ ശങ്കര്‍ (46) അന്തരിച്ചു. സിനിമ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളെ തുടര്‍ന്ന് ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. ഇന്ന് പുലര്‍ച്ചെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
നടന്‍ കമല്‍ ഹാസന്‍ റോബോ ശങ്കറിന് ഹൃദയസ്പര്‍ശിയായ ഒരു ആദരാഞ്ജലി പങ്കുവെച്ചു. അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റ് ഇങ്ങനെയാണ്, 'റോബോ ശങ്കര്‍. റോബോ എന്നത് ഒരു ഓമനപ്പേര് മാത്രമാണ്. എന്റെ നിഘണ്ടുവില്‍, നീ ഒരു മനുഷ്യനാണ്. നീ എന്റെ ഇളയ സഹോദരനാണ്. നീ എന്നെ ഉപേക്ഷിച്ച് പോകുമോ? നിന്റെ ജോലി കഴിഞ്ഞു, നീ പോയി. എന്റെ ജോലി പൂര്‍ത്തിയാകാതെ കിടക്കുന്നു. നീ നാളെ നമുക്ക് വേണ്ടി ഉപേക്ഷിച്ചു. അതുകൊണ്ട്, നാളെ നമ്മുടേതാണ്.
കമല്‍ഹാസന്റെ സ്വയം പ്രഖ്യാപിത ആരാധകനായിരുന്നു ആ നടന്‍, പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പ് അനുഗ്രഹം തേടാന്‍ പലപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. കമല്‍ഹാസന്റെ നേട്ടങ്ങള്‍ തന്റേതെന്നപോലെ അദ്ദേഹം ആഘോഷിച്ചു.
റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ കാര്‍ത്തി. മോശം ശീലങ്ങള്‍ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നുവെന്നും ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയെന്നും നടന്‍ കുറിച്ചു.
വിനാശകരമായ തിരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യം എങ്ങനെ ക്ഷയിപ്പിക്കുമെന്ന് കാണുമ്പോള്‍ ഹൃദയം നുറുങ്ങുന്നു. അകാലത്തില്‍ പൊലിഞ്ഞ ഒരു വലിയ പ്രതിഭ. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം.''-കാര്‍ത്തിയുടെ വാക്കുകള്‍.
അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. ഇതു ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ രോഗം മാറിയതിന് പിന്നാലെ ജോലിയില്‍ പ്രവേശിച്ച റോബോ ശങ്കര്‍ പാചക റിയാലിറ്റി ഷോയില്‍ പങ്കെടുക്കുകയും ചെയ്തിരുനേ