Latest News

കെ എസ്  ഹരിഹരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സൈലന്റ് വിറ്റ്‌നെസ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 കെ എസ്  ഹരിഹരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സൈലന്റ് വിറ്റ്‌നെസ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കാളച്ചോകാന്‍' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കെ എസ്  ഹരിഹരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി സൈലന്റ് വിറ്റ്‌നെസ് ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.പുതുമുഖം മധു വെങ്ങാട്,ഷാജു കൊടിയന്‍,ശിവജി ഗുരുവായൂര്‍, പ്രദീപ് കോഴിക്കോട്,കവിത മഞ്ചേരി,കാവ്യ പുഷ്പ മംഗലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ കെ എസ് ഹരിഹരന്‍ തന്നെ എഴുതിയ വരികള്‍ക്ക് ഭവനേഷ് അങ്ങാടിപ്പുറം സംഗീതം പകരുന്നു.ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സാത്വികയാണ് ഗായിക.ഗൗരിമിത്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മധു വെങ്ങാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം ടി എസ് ബാബു നിര്‍വഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടര്‍-വിനീഷ് നെമ്മാറ, കലാസംവിധാനം- ഷിബു വെട്ടം, കോസ്റ്റ്യൂംസ്-ശ്രീനി.
പെരുകിവരുന്ന കുറ്റകൃത്യങ്ങളില്‍ തെളിയിയ്ക്കപ്പെടാതെ പോകുന്ന വലിയ കുറ്റകൃത്യങ്ങള്‍ക്കുപോലും ഒരു വിറ്റ്‌നസ്സനെ എവിടങ്ങളിലോ സമൂഹം തന്നെ
എവിടെയൊ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരിക്കും.
ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്ന ഒരു നാട്ടിന്‍പുറത്തുകാരനായ അധ്യാപകന്റെ ഇടപെടലുകള്‍ മൂലം സത്യം പുറത്തറിയുന്നു. മാഫിയകളുടെ ശക്തമായ അക്രമണങ്ങളില്‍ കുടുംബവും ജീവിതവും നേരിന്റെ സാമൂഹിക ദര്‍ശനങ്ങളും അറ്റുപോകുമെന്ന് നിമിഷങ്ങളില്‍ ഒരു ദൈവദൂതനെപോലെ കടന്നു വരുന്ന ഒരദൃശശക്തിയുടെ വിളയാട്ടമാണ് സസ്‌പെന്‍സിന്റെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തില്‍ 
ദൃശ്യവത്കരിക്കുന്നത്.
 ഇടുക്കി,നിലമ്പൂര്‍, ചമ്രവട്ടം എന്നിവിടങ്ങളിലായി ചിത്രീകരണം  പൂര്‍ത്തിയാക്കിയ
'ദി സൈലന്റ് വിറ്റ്‌നെസ് '
ക്രിസ്തുമസ്സിന് തീയേറ്ററുകളിലെത്തും.
പി ആര്‍ ഒ-എ എസ് ദിനേശ്.

silent witness first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES